സോഷ്യല്‍ മീഡിയ വഴി അഴുക്ക് പ്രചരിപ്പിക്കരുത്; ബി.ജെ.പിക്കാരോട് മോദി
National
സോഷ്യല്‍ മീഡിയ വഴി അഴുക്ക് പ്രചരിപ്പിക്കരുത്; ബി.ജെ.പിക്കാരോട് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 1:47 pm

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ വഴി അഴുക്ക് പ്രചരിപ്പികരുതെന്ന് ബി.ജെ.പി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി പ്രവര്‍ത്തകരോടുള്ള വീഡിയോ ഇന്ററാക്ഷനില്‍ ആണ് മോദി ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചത്. എല്ലാവരും ഇതിനായി സ്വയം പരിശീലിക്കണമെന്നും മോദി ആവശ്യപ്പെട്ടു.


ALSO READ: അമിത് ഷാ പ്രതിയായ ഏറ്റുമുട്ടലുകള്‍ കൊല തുറന്നുകാട്ടിയ രജനീഷ് റായ് ഐ.പി.എസ് രാജി വച്ചു


ആളുകള്‍ തെറ്റായ കാര്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ്, ഇത് സമൂഹത്തിനുണ്ടാക്കുന്ന ആപത്ത് അവര്‍ തിരിച്ചറിയുന്നില്ല. മോദി പറഞ്ഞു.

രാജ്യം ശുചീകരിക്കുക എന്നാല്‍ മനസ്സ് ശുചീകരിക്കുക എന്ന് കൂടിയാണ്് അര്‍ത്ഥമെന്നും മോദി കൂട്ടിച്ചേര്‍ത്തു.


ALSO READ: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദേശസഹായം തേടേണ്ടി വരും; ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം


രാജ്യം ചരിത്രപരമായ പുരോഗതിക്കാണ് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇപ്പൊള്‍ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ഉണ്ടെന്നും, എല്ലാ സ്‌കൂളുകളിലും ടോയ്ലെറ്റുകള്‍ ഉണ്ടെന്നും പറഞ്ഞു. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ മൊബൈലുകള്‍ നിര്‍മ്മിക്കപ്പെടുന്നതെന്നും മോദി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.