| Sunday, 5th December 2021, 10:46 am

മുന്‍കൂര്‍ അനുമതിയില്ലാതെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുത്; നിയന്ത്രണവുമായി ആരോഗ്യവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമങ്ങള്ക്ക് വാര്ത്ത നല്കുന്നതിന് ആരോഗ്യവകുപ്പിന്റെ നിയന്ത്രണം. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള് മാധ്യമങ്ങള്ക്ക് നല്കുന്നതിനാണ് ഡി.എം.ഒമാര്ക്ക് വിലക്കേര്പ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യ ഡയറക്ടറുടെ സര്ക്കുലറിലാണ് വിലക്കേര്പ്പെടുത്തി കൊണ്ടുള്ള ഉത്തരവുണ്ടായിരിക്കുന്നത്. ഡിസംബര് മൂന്നിനാണ് ഉത്തരവ് ഇറങ്ങിയത്. സര്ക്കാരില് നിന്നുള്ള മുന്കൂര് അനുമതിയില്ലാതെ വിവരങ്ങള് മാധ്യമങ്ങള്ക്ക് കൈമാറരുതെന്നാണ് സര്ക്കുലറില് പറയുന്നത്.

ആശയക്കുഴപ്പവും ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടാക്കുന്നതും ഒഴിവാക്കാനാണ് ഇത്തരത്തിലൊരു നിര്‍ദേശമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

ആധികാരികമല്ലാത്ത വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ യശസിന് കളങ്കം വരുത്തുമെന്ന് ഉത്തരവില്‍ പറയുന്നു.

അതേസമയം, കേഴിക്കോട് ജില്ലയിലെ ഡി.എം.ഒ ജില്ലയില്‍ നിന്നും ഒമിക്രോണ്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം വിളിച്ചത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഡി.എം.ഒയുടെ നടപടി ജില്ലയില്‍ ഭീതി പരത്താനിടയാക്കിയെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് വിശദീകരണം തേടിയിരുന്നു.

ഇതിനുപിന്നാലെയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ആരോഗ്യമേഖലയിലെ വിഷയങ്ങള്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ ആദ്യം സമീപിച്ചിരുന്നത് ഡി.എം.ഒമാരെയായിരുന്നു. നിലവിലെ ഉത്തരവ് പ്രകാരം ഈ സ്ാഹചര്യമാണ് തടയപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Do not share information with the media without prior permission-health department

Latest Stories

We use cookies to give you the best possible experience. Learn more