എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്4 hours ago
തിരുവനന്തപുരം: ജാമ്യം നല്‍കുന്നത് വീടാണെങ്കില്‍ അത് ജപ്തി ചെയ്യുന്ന നില സ്വീകരിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടാണ് ജാമ്യമെങ്കില്‍ ജപ്തി ചെയ്യുന്ന നടപടി സ്വീകരിക്കാതിരിക്കുന്നതില്‍ സഹകരണ മേഖല മാതൃക കാണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തം വീട്ടില്‍ താമസിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും അവരെ വഴിയാധാരമാക്കുന്ന നില സ്വീകരിക്കാന്‍ പാടില്ലെന്നും കര്‍ശനമായി ഇക്കാര്യം പാലിക്കാന്‍ സഹകരണ മേഖലയ്ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
Updating…
Content Highlight: Do not confiscate if the house is the security: Chief Minister