കാപ്പിയോ ,ചായയോ ശീലമില്ലാത്തവര്‍ വിരളമാണ്. എന്നാല്‍ കാപ്പി കുടിക്കുന്നതിന് ചില ദോഷങ്ങളുണ്ടെങ്കിലും ചില ഗുണവുമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. പ്രൊസ്റ്റേറ്റ് ക്യാന്‍സറിന്റെ വളര്‍ച്ചയെ തടഞ്ഞേക്കാവുന്ന സംയുക്തങ്ങള്‍ കാപ്പിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. ദ പ്രൊസ്റ്റേറ്റ് ജേണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിന് സഹായകരമാകുന്ന ചില കണ്ടെത്തലുകള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്.
കാപ്പിയില്‍ രണ്ട് ഘടകങ്ങള്‍ ( kahweol acetate , cafestol) എന്നിവയുടെ ഇഫക്ട് ജപ്പാനിലെ കന്‍സാവ യൂനിവേഴ്‌സിറ്റിയിലെ റിസര്‍ച്ചര്‍മാര്‍ പഠനവിധേയമാക്കിയപ്പോള്‍ മൃഗങ്ങളിലെ പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നുവെന്നാണ് തെളിഞ്ഞത്. പതിനാറ് എലികളെയാണ് പരീക്ഷണവിധേയമാക്കിയത്.
അതേസമയം 11 ദിവസം പിന്നിട്ടപ്പോള്‍ ഈ ഘടകങ്ങള്‍ പരീക്ഷിക്കാത്ത എലികളില്‍ അര്‍ബുദത്തിന്റെ വളര്‍ച്ച മൂന്നര മടങ്ങാണ് വര്‍ധിച്ചത്. എന്നാല്‍ ഇതൊരു പൈലറ്റ് സ്റ്റഡി മാത്രമാണെന്നാണ് റിസര്‍ച്ചര്‍മാര്‍ പറയുന്നത്. പ്രൊസ്റ്റേറ്റ് കാന്‍സറിന്റെ വളര്‍ച്ചയെ തടഞ്ഞേക്കാവുന്ന സംയുക്തങ്ങള്‍ കാപ്പിയില്‍ ഉള്ളതായി കണ്ടെത്തി.