കോഴിക്കോട്: ആര്‍.എസ്.എസ്സുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്‌കാരത്തെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് മുജാഹിദ് നേതാക്കള്‍ വിചാരിക്കുന്നുണ്ടോയെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി.
കോഴിക്കോട് വെച്ച് നടക്കുന്ന പത്താമത് മുജാഹിദ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ ഏത് കോണിലെങ്കിലും 20 കോടി വരുന്ന ഒരു ജനവിഭാഗത്തിന് അധികാരത്തിന്റെ ഏതെങ്കിലും തലത്തില്‍ ഇതുപോലെ ഒരു നിസാരതാ ശൂന്യത അനുഭവിക്കേണ്ടതായി വരുന്നുണ്ടോയെന്നും ബ്രിട്ടാസ് ചോദിച്ചു.
‘ഇന്ത്യയുടെ ഇന്നത്തെ പ്രയാണത്തില്‍ ഒരുപാട് സന്ദേഹങ്ങളും ഒരുപാട് സംശയങ്ങളും ആകുലതകളും എന്നെ വേട്ടയാടുന്നുണ്ട്. ഈ രാജ്യം അടക്കി ഭരിക്കുന്ന ബി.ജെ.പിക്ക് ഒരു മുസ്‌ലിം എം.എല്‍.എയോ ഒരു മുസ്‌ലിം എം.പിയോ ഇല്ല.
ആര്‍.എസ്.എസ്സുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്‌കാരത്തെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് മുജാഹിദ് നേതാക്കള്‍ വിചാരിക്കുന്നുണ്ടോ? ഇല്ല, എന്താ ഉറക്കെ പറയാനൊരു മടി പോലെ, പറയണം.
ഇന്ത്യയില്‍ 20 കോടി മുസ്‌ലിങ്ങളുണ്ട്. ലോകത്തിന്റെ ഏത് കോണിലെങ്കിലും 20 കോടി വരുന്ന ഒരു ജനവിഭാഗത്തിന് അധികാരത്തിന്റെ ഏതെങ്കിലും തലത്തില്‍ ഇതുപോലെ ഒരു നിസാരതാ ശൂന്യത അനുഭവിക്കേണ്ടതായി വരുന്നുണ്ടോ? യുദ്ധങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ പോലും ഇത്തരത്തിലുള്ള ഒരു ശൂന്യത അനുഭവപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം,’ ബ്രിട്ടാസ് പറഞ്ഞു.