ന്യൂദല്‍ഹി: പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കെത്തിച്ച ബധിരയും മൂകയുമായ പെണ്‍കുട്ടി ഗീതയുടെ ഡി.എന്‍.എ ടെസ്റ്റ് ഫലം പുറത്ത്. ഗീതയുടെ അച്ഛനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന ജനാര്‍ദ്ധന്‍ മാഹ്‌തോ ഗീതയുടെ അച്ഛനല്ലെന്നാണ് ഡി.എന്‍.എ ഫലം വ്യക്തമാക്കുന്നത്.
യാത്രാരേഖകളില്ലാതെ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാനിലെത്തിയ ബധിരയും മൂകയുമായ ഗീതയെ കഴിഞ്ഞ മാസമാണ് ഇന്ത്യയിലേക്കെത്തിച്ചത്. ടെലിവിഷന്‍ വഴിയാണ് ജനാര്‍ദ്ധന്‍ ഗീതയെ കാണുന്നത്. തുടര്‍ന്ന് കാണാതായ തന്റെ മകള്‍ ഹീരയാണ് ഗീത എന്ന് അവകാശപ്പെട്ട് ജനാര്‍ദ്ധന്‍ രംഗത്ത് വരികയായിരുന്നു. ഒക്ടോബറിലാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നല്‍കിയ ചിത്രങ്ങളില്‍ നിന്നും ഗീത ബീഹാറിലെ ജനാര്‍ദന്‍ മാഹ്‌തൊയെ തന്റെ പിതാവായി ഗീത തിരിച്ചറിഞ്ഞത്. ഡി.എന്‍.എ ടെസ്റ്റുകള്‍ക്ക് തയ്യാറാണെന്നും ജനാര്‍ദ്ധന്‍ മാഹ്‌തോ അറിയിച്ചിരുന്നു.
പാകിസ്ഥാനില്‍ പാകിസ്ഥാനിലെ ചാരിറ്റബിള്‍ ഈദി ഫൗണ്ടേഷനാണ് ഗീതയെ സംരകിഷിച്ച് പോന്നത്. ഫൗണ്ടേഷന്‍ അധികൃതരും ഗീതയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയിരുന്നു. ഡി.എന്‍.എ ടെസ്റ്റിന് ശേഷം ഗീത ഇന്‍ഡോറിലേക്ക് തിരിച്ചു. അതേസമയം ഗീതയുടെ തങ്ങളുടെ മകളാണെന്ന് അവകാശപ്പെട്ടെത്തിയ മറ്റുള്ളവരുടെ ഡി.എന്‍.എയുമായി ഗീതയുടെത് ഒത്തുനോക്കിയേക്കും.