തിരുവനന്തപുരം: അമ്മയറിയാതെ കുട്ടിയെ കടത്തിയ കേസില്‍ ഡി.എന്‍.എ പരിശോധന ഫലം പുറത്ത്. അനുപമയുടേയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡി.എന്‍.എ പരിശോധന ഫലം പോസിറ്റീവാണ്. ഇതോടെ കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് തെളിഞ്ഞു.
സന്തോഷമുണ്ടെന്നും എത്രയും പെട്ടന്ന് കുഞ്ഞിനെ കയ്യില്‍ കിട്ടുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും പരിശോധന ഫലം പുറത്തുവന്ന ശേഷം അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
കുഞ്ഞിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിച്ചിരുന്നു. ആന്ധ്രയില്‍ നിന്നാണ് കുഞ്ഞിനെ കൊണ്ടുവന്നത്. കര്‍ശന സുരക്ഷയിലാണ് കുഞ്ഞിനെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിലെത്തിച്ചിരുന്നത്.
അതേസമയം, കേസിന്റെ കോടതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ശിശുക്ഷേമ സമിതിക്കായിരിക്കും കുഞ്ഞിന്റെ ഉത്തരവാദിത്തം. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല.
ഒക്ടോബര്‍ 14 നാണ് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം പുറത്തായത്. തന്റെ വീട്ടുകാര്‍ തന്നെയാണ് കുഞ്ഞിനെ മാറ്റിയതെന്നാണ് അനുപമ പറയുന്നത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും പ്രതിക്കൂട്ടിലായിരുന്നു. തുടര്‍ന്ന് ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: DNA test results released in child Adoption case