| Monday, 20th October 2014, 1:16 pm

കനാലില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം കരീമിന്റേതല്ലെന്ന് ഡി.എന്‍.എ ഫലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: താമരശ്ശേരി കരീം വധക്കേസില്‍ പുതിയ വഴിത്തിരിവ്. മൈസൂര്‍ കനാലില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം കരീമിന്റേതല്ലെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞു. തിരുവനന്തപുരം ഫോറന്‍സിക് ലാബിന്റേതാണ് റിപ്പോര്‍ട്ട്.

മൈസൂരിലെ മസനപുര ഗ്രാമത്തിലെ കബനി നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പിതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലില്‍ തള്ളിയതായി മക്കള്‍ പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

2013 സെപ്തംബറിലാണ് കുവൈത്തിലെ വ്യവസാസിയായിരുന്ന താമരശ്ശേരി കോരങ്ങോട് എരഞ്ഞോണ വീട്ടില്‍ അബ്ദുള്‍ കരീം കൊല്ലപ്പെട്ടത്. കുടുംബവുമായി അകന്നു കഴിയുന്ന കരീമിന്റെ സ്വത്ത് തട്ടിയെടുക്കാനായി മക്കള്‍ പിതാവിനെ ശ്വാസം മുട്ടിച്ച് കൊന്നുതള്ളുകയായിരുന്നു.

സംഭവത്തില്‍ അബ്ദുല്‍ കരീമിന്റെ മക്കളായ മിഥുലാജ്, ഫിര്‍ദോസ്, ഭാര്യ മൈമുന, ഭാര്യാ സഹോദരിയുടെ മകന്‍ ഫായിസ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more