കൊല്‍ക്കൊത്ത: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ബി.ജെ.പി അപ്രതീക്ഷിത വിജയമാണ് നേടിയത്. മുഖ്യമന്ത്രി മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും വലിയ ഞെട്ടലാണ് ബി.ജെ.പി വിജയം സ്മ്മാനിച്ചത്. എന്നാല്‍ പെട്ടെന്ന് തന്നെ മമത ബാനര്‍ജി ബി.ജെ.പിയെന്ന ശത്രുവിനെ തിരിച്ചറിയുകയും തിരിച്ചു വരവിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അതിലൊന്നായിരുന്നു രാഷ്ട്രീയ തന്ത്രഞ്ജന്‍ പ്രശാന്ത് കിഷോറുമായി ചേര്‍ന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രശാന്ത് കിഷോറുമായി ചേര്‍ന്ന മമത ഉടന്‍ തന്നെ ജനപ്രിയ നടപടികള്‍ നടപ്പിലാക്കാന്‍ തുടങ്ങി. ദേശീയ പൗരത്വ ബില്ലില്‍ ധീരമായ നിലപാടുകള്‍ സ്വീകരിച്ചു. ഈ നടപടികള്‍ മമതക്ക് ഗുണപരമായി എന്ന് അനുമാനിക്കാവുന്ന കാഴ്ചയാണ് ഇപ്പോള്‍ ബംഗാളില്‍ കാണാനാവുന്നത്. കഴിഞ്ഞ ദിവസം മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിലും തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. ഇതില്‍ ഒരു മണ്ഡലം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റേതായിരുന്നു.
മമതയുടെ തിരിച്ചു വരവിന് പിന്നില്‍ അഭിനന്ദിക്കപ്പെടുന്നത് പ്രശാന്ത് കിഷോറാണ്. മമതയുടെ തിരിച്ചു വരവിന് പിന്നാലെ മറ്റൊരു പ്രമുഖ നേതാവ് പ്രശാന്ത് കിഷോറിനെ ബന്ധപ്പെട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിനാണ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന് വേണ്ടി പ്രശാന്ത് കിഷോറിനെ ബന്ധപ്പെട്ടത്. പ്രശാന്ത് കിഷോര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഡി.എം.കെയുമായി കരാറിലെത്തിയേക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന് വേണ്ടി പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍ നീതി മയ്യവുമായുള്ള കരാര്‍ ജനുവരിയില്‍ അവസാനിക്കും. ഈ കരാര്‍ പുതുക്കിയേക്കില്ലെന്നാണ് വിവരം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ