| Tuesday, 7th August 2018, 8:43 pm

കരുണാനിധിയ്ക്ക് മറീന ബീച്ചില്‍ സ്മൃതി മണ്ഡപമൊരുക്കണമെന്ന് ഡി.എം.കെ; അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ നടത്താനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മറീന ബീച്ചില്‍ സ്ഥലമില്ലെന്ന് സര്‍ക്കാര്‍ ഡി.എം.കെയെ അറിയിച്ചു.

അതേസമയം മറീന ബീച്ചിന് പകരം ഗിണ്ടിയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപം രണ്ടേക്കര്‍ സ്ഥലം നല്‍കാമെന്നും അറിയിച്ചു. അണ്ണാ സമാധിയ്ക്ക് സമീപം അന്ത്യവിശ്രമസ്ഥലമൊരുക്കണമെന്നായിരുന്നു കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്.

ഇതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും കുടംബാംഗങ്ങള്‍ പറഞ്ഞു.

ALSO READ: പ്രധാനമന്ത്രി നാളെ ചെന്നൈയില്‍; കരുണാനിധിയുടെ മരണത്തില്‍ അനുശോചനപ്രവാഹം

ഇന്ന് അര്‍ധരാത്രി 1 മണി വരെ മൃതദേഹം ഗോപാലപുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം രാജാജി ഹാളിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പിണറായി വിജയന്‍, അരവിന്ദ് കെജ്‌രിവാള്‍, ചന്ദ്രശേഖരറാവു, മമതാ ബാനര്‍ജി തുടങ്ങിയവര്‍ നാളെ അന്തിമോപചാരം അര്‍പ്പിക്കും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more