| Monday, 3rd May 2021, 5:15 pm

ഡി.എം.കെയുടെ വിജയം; ക്ഷേത്രത്തില്‍ നാവ് മുറിച്ചു നല്‍കി സ്ത്രീ

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാമനാഥപുരം: നിയമസഭയിലേക്ക് ഡി.എം.കെ മുന്നണി പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ ക്ഷേത്രത്തില്‍ നാവ് മുറിച്ച് നല്‍കി സ്ത്രീ.

തമിഴ്‌നാട് രാമനാഥപുരം ജില്ലയിലെ പരമക്കുടിയിലാണ് സ്ത്രി ഡി.എം.കെയുടെ വിജയത്തിനെ തുടര്‍ന്ന് നാവ് മുറിച്ച് സമര്‍പ്പിച്ചത്. ഡി.എം.കെ വിജയിക്കുകയാണെങ്കില്‍ നാവ് മുറിച്ച് ക്ഷേത്രത്തില്‍ നല്‍കാമെന്ന് സ്ത്രീ നേര്‍ച്ച നേര്‍ന്നിരുന്നു.

വായില്‍ നിന്ന് രക്ത സ്രാവം കണ്ട നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ തമിഴ്നാട്ടില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്.

ഏപ്രില്‍ 4 ന്, വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ്, മാരിയമ്മന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ ഒരു ഡി.എം.കെ പ്രവര്‍ത്തകന്‍ ഇടതുകൈയുടെ ഒരു വിരല്‍ മുറിച്ച് മാറ്റിയിരുന്നു. ഡി.എം.കെയുടെ വിജയം ഉറപ്പാക്കാനും സ്റ്റാലിനെ മുഖ്യമന്ത്രിയാക്കുന്നതിനും വേണ്ടിയാണിതെന്നായിരുന്നു ഇയാളുടെ വാദം.

66 കാരനായ വിരുദുനഗറിലെ ഗുരു എന്ന തൊഴിലാളിയായിരുന്നു വിരല്‍ മുറിച്ചത്. അതേസമയം വലിയ വിജയമാണ് ഡി.എം.കെ മുന്നണി തമിഴ്‌നാട്ടില്‍ നേടിയത്.

സംസ്ഥാനത്ത് ഡി.എം.കെ മുന്നണി 158 സീറ്റുകളാണ് നേടിയത്. അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യം 75 സീറ്റുകളാണ് നേടിയത്. മക്കള്‍ നീതി മയ്യത്തിന്റെയും ടി.ടി.വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെയും മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: DMK supporter cuts off part of her tongue-to fulfill vow after M.K Stalin’s victory in Assemblypolls

Latest Stories

We use cookies to give you the best possible experience. Learn more