ഉവൈസിയോട് മുഖംതിരിച്ച് മുസ്‌ലിം ലീഗ്; എ.ഐ.എം.ഐ.എമ്മുമായി അടുക്കാനുള്ള ഡി.ഐം.കെയുടെ നീക്കത്തില്‍ അതൃപ്തി
national news
ഉവൈസിയോട് മുഖംതിരിച്ച് മുസ്‌ലിം ലീഗ്; എ.ഐ.എം.ഐ.എമ്മുമായി അടുക്കാനുള്ള ഡി.ഐം.കെയുടെ നീക്കത്തില്‍ അതൃപ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd January 2021, 12:26 pm

ചെന്നൈ: അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി അടുക്കാനുള്ള ഡി.ഐം.കെയുടെ നീക്കത്തില്‍ അതൃപ്തി വ്യക്തമാക്കി സഖ്യകക്ഷികള്‍.

ഉവൈസിയെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച ഡി.എം.കെയുടെ നടപടിയില്‍ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ലീഗിന് പുറമെ സഖ്യത്തിലെ മുസ്‌ലിം കക്ഷിയായ മനിതനേയ മക്കള്‍ കച്ചിയേയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
ഉവൈസിയെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇടപെടുത്തുന്നത് അനാവശ്യമായ നടപടിയാണെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.

ജനുവരി ആറിന് ചെന്നൈയില്‍ വെച്ചാണ് ഉവൈസി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുന്നത്.

അതേസമയം, അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം തമിഴ്നാട്ടില്‍ 25 സീറ്റുകളിലെങ്കിലും മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി സഹകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: DMK’s invite to Owaisi upsets workers of TN Muslim parties