മധുര: അംബേദ്കര്‍ പ്രതിമയില്‍ മാല അര്‍പ്പിക്കാനെത്തിയ ബി.ജെ.പി നേതാക്കള്‍ക്ക് മര്‍ദ്ദനം. വിടുതലൈ ചിരുത്തൈ കച്ചി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം.
മധുരയില്‍ അംബേദ്കര്‍ പ്രതിമയില്‍ ആദരമര്‍പ്പിക്കാന്‍ എത്തിയപ്പോഴാണ് ബി.ജെ.പി നേതാക്കള്‍ക്ക് മര്‍ദനമേറ്റത്.
അംബേദ്കര്‍ പ്രതിമയില്‍ മാലയിടാന്‍ ബി.ജെ.പി നേതാക്കളെ അനുവദിക്കില്ല എന്ന് വി.സി.കെ പ്രവര്‍ത്തകര്‍ തറപ്പിച്ചു പറഞ്ഞെങ്കിലും ബി.ജെ.പി പ്രവര്‍ത്തകര്‍ മാലയിടാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്‌നത്തിന് തുടക്കമാകുന്നത്.
സ്ത്രീകള്‍ അടക്കമുള്ളവര് ബി.ജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
DMK’s alliance partners VCK beat up the BJP people who went to garland the Ambedkar statue.
Dr Ambedkar Belongs To All Indians. Irrespective Of Caste, Religion & Region. Understand @thirumaofficial 🤬#AmbedkarJayanti #AmbedkarJayanti2021 pic.twitter.com/OUrwGu9BBF— BJP Tamizhagam (@BJPtamilagam) April 14, 2021
അംബേദ്കറുടെ 130 ജന്മവാര്‍ഷികത്തിലാണ് സംഭവം. തമിഴ്നാട്ടില്‍ അംബേദ്കറിന്റേയും പെരിയാറിന്റേയും പ്രതിമകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: DMK’s alliance partners VCK beat up the BJP people who went to garland the Ambedkar statue, says BJP