ചെന്നൈ: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് അടുക്കവെ വലിയ വാഗ്ദാനങ്ങളുമായി ഡി.എം.കെ പ്രകടന പത്രിക. അധികാരത്തിലെത്തിയാല്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങളുമായാണ് ഡി.എം.കെയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
500 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ഡി.എം.കെ പ്രകടന പത്രികയിലൂടെ മുന്നോട്ട് വെക്കുന്നത്. ശനിയാഴ്ച പാര്‍ട്ടി പ്രസിഡന്റ് എം. കെ സ്റ്റാലിന്‍ ആണ് പ്രകടന പത്രിക പുറത്തിറക്കിയത്.
പെട്രോളിന് അഞ്ച് രൂപയും ഡീസലിന് നാല് രൂപയും കുറയ്ക്കുമെന്നും പാചക വാതകത്തിന് 100 രൂപ സബ്‌സിഡി നല്‍കുമെന്നും പത്രികയില്‍ പറയുന്നു.
173 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഡി.എം.കെ പുറത്തിറക്കിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ എടപ്പാടിയില്‍ സമ്പത്ത് കുമാറിനെയാണ് ഡി.എം.കെ മത്സരിപ്പിക്കുന്നത്.
സുരേഷ് രാജന്‍, കണ്ണപ്പന്‍, അവുദൈയ്യപ്പന്‍ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, മുസ്ലിം ലീഗ്, എം.ഡി.എം.കെ, വി.സി.കെ തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യമായിട്ടാണ് ഡി.എം.കെ മത്സരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക