ചെന്നൈ: കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലം സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയില്‍ മുറുകുന്നു. രാത്രി 10.30 ന് ഹരജി സ്വീകരിച്ച കോടതിയില്‍ വാദം തുടരുകയാണ്. എന്നാല്‍ ഇത് സംബന്ധിച്ച തീരുമാനം വൈകുകയാണ്.
അതേസമയം നേരത്തെ മറീനബീച്ചില്‍ ശവസംസ്‌കാരം പാടില്ലെന്ന ഹരജി സമര്‍പ്പിച്ച പൊതുപ്രവര്‍ത്തകരിലൊരാള്‍ ഹരജി പിന്‍വലിച്ചിട്ടുണ്ട്. അതേസമയം തമിഴ്‌നാട് സര്‍ക്കാര്‍ വിഷയത്തില്‍ വിട്ടുവീഴ്ച സ്വീകരിക്കുന്നില്ലെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.
എന്നാല്‍ കോടതി തീരുമാനം വൈകുന്തോറും സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ മുറുകയാണ്. കരുണാനിധിയുടെ ആഗ്രഹപ്രകാരം മറീനബീച്ചില്‍ സംസ്‌കാരം അനുവദിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നത് മുതല്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്.
ALSO READ: ആ സൂര്യന്‍ ചെന്നൈയില്‍ അസ്തമിച്ചു; ഇനി ഉയിര്‍ തമിഴുക്ക്, ഉടല്‍ മണ്ണുക്ക്
കാവേരി ആശുപത്രിക്ക് മുന്നില്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഡി.എം.കെ പ്രവര്‍ത്തകര്‍ പൊലീസുമായി ചെറിയ തോതില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടു.
പൊലീസിന്റെ ബാരിക്കേഡ് തള്ളിമാറ്റാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. തുടര്‍ന്ന് ലാത്തിവീശിയാണ് പൊലീസ് ഇവരെ പിരിച്ചുവിട്ടത്. എന്നാല്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും ആശുപത്രിക്ക് മുന്നില്‍ നിന്നും പിരിഞ്ഞുപോകണമെന്നുമാണ് കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടത്.
നേരത്തെ അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ നടത്താനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. മറീന ബീച്ചില്‍ സ്ഥലമില്ലെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്.
അതേസമയം മറീന ബീച്ചിന് പകരം ഗിണ്ടിയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപം രണ്ടേക്കര്‍ സ്ഥലം നല്‍കാമെന്നും അറിയിച്ചു. അണ്ണാ സമാധിയ്ക്ക് സമീപം അന്ത്യവിശ്രമസ്ഥലമൊരുക്കണമെന്നായിരുന്നു കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്.