Advertisement
COVID-19
ഡി.എം.കെ എം.എല്‍.എ അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 10, 03:22 am
Wednesday, 10th June 2020, 8:52 am

ചെന്നൈ: കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡി.എം.കെ നേതാവും എം.എല്‍.എയുമായ ജെ. അന്‍പഴഗന്‍ മരിച്ചു. 61 വയസുകാരനായ ഇദ്ദേഹത്തെ മെയ് രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ദിവസങ്ങളായി ഗുരുതരമായി തുടരുകയായിരുന്നു.

വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

25 വര്‍ഷം മുമ്പ് ഇദ്ദേഹം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ചെപോക്ക്- തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ അന്‍പഴകന്‍ പാര്‍ട്ടിയുടെ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നു.

കഴിഞ്ഞ 40 വര്‍ഷമായി തമിഴ്നാട് രാഷ്ട്രീയത്തില്‍ സജീവമാണ് അന്‍പഴകന്‍. ഡി.എം.കെ രൂപീകരിച്ചത് മുതല്‍ പാര്‍ട്ടിയുടെ നേതൃനിരയിലുണ്ടായിരുന്നു ജയരാമനാണ് പിതാവ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ