[] ചെന്നൈ: എം.കെ സ്റ്റാലിന്‍ തന്റെ രാജി പിന്‍വലിച്ചു. ഡി.എം.കെ അധ്യക്ഷന്‍ കുണാനിധിയുടെ മകനും പാര്‍ട്ടി നേതാവുമായ എം.കെ. സ്റ്റാലിന്‍ പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ച് കത്ത് നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ പാരജയത്തെ തുടര്‍ന്നായിരുന്നു രാജി.
അതേ സമയം സ്റ്റാലിന്റെ രാജിക്കത്ത് പാര്‍ട്ടി സ്വീകരിച്ചില്ലായിരുന്നു.
സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതും സഖ്യകക്ഷികളെ തീരുമാനിച്ചതും പ്രചരണത്തിനു നേതൃത്വം നല്‍കിയതും സ്റ്റാലിനായിരുന്നു. പ്രതിച്ഛായ മോശമായ എ.രാജ, ദയാനിധി മാരന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെ സ്ഥാനാര്‍ഥികളാക്കിയത് സ്റ്റാലിന്റെ താല്‍പ്പര്യത്തിലാണ്. ഇതിനെതിരെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ വിമര്‍ശനമുണ്ടായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ 18 സീറ്റ് നേടിയിരുന്നു. അതിനിടെ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും പരാജയത്തിന് കാരണമായെന്ന് ഡി.എം.കെയ്ക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനമുയരുന്നുണ്ട്. കരുണാനിധിയുടെ പിന്‍ഗാമിയായി സ്റ്റാലിനെ ഉയര്‍ത്തിക്കൊണ്ടുവന്നത് കലൈഞ്ജറുടെ മകനും മുതിര്‍ന്ന ഡി.എം.കെ നേതാവുമായ അഴഗിരിയുടെ എതിര്‍പ്പിനിടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അഴിഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.