ചെന്നൈ: ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ സിനിമ ബഹിഷ്‌ക്കരിക്കാനുള്ള സമൂഹമാധ്യമങ്ങളിലെ കാംമ്പെയിനിംഗിനെതിരെ ഡി.എം.കെ നേതാവ് കനിമൊഴി.
” ഞാന്‍ ഹിന്ദി സിനിമകള്‍ കൂടുതലായി കാണാത്ത ആളാണ്, ഇവര്‍ എന്നെപ്പൊലെയുള്ളവരെ ദീപികയുടെ സിനിമകള്‍ പോയിക്കാണാന്‍ പ്രേരിപ്പിക്കുകയാണ്” കനിമൊഴി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ കനിമൊഴി ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് ഐഷേ ഗോഷിനെ സന്ദര്‍ശിച്ചിരുന്നു.
ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ അതിക്രമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് ദീപിക പദുകോണ്‍ ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലാണ് ദീപിക സന്ദര്‍ശനം നടത്തിയത്.
ജെ.എന്‍.യു ക്യാമ്പസില്‍ നേരിട്ടെത്തിയാണ് ദീപിക പിന്തുണ പ്രഖ്യാപിച്ചത്. അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലാണ് ദീപികയുടെ സന്ദര്‍ശനം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ച ശേഷം മടങ്ങുകയായിരുന്നു.