ചെന്നൈ: തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ഡി.എം.കെ ഹിന്ദു വിരുദ്ധമാണെന്നും അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്തണമെന്നും യുവമോര്‍ച്ച. യുവമോര്‍ച്ച നേതാവ് തേജസ്വി സൂര്യയാണ് വര്‍ഗീയ പരാമര്‍ശം നടത്തിയത്.
എല്ലാ പ്രാദേശിക ഭാഷകളെയും ബഹുമാനിക്കുന്ന ഒരേ ഒരു പാര്‍ട്ടി ബി.ജെ.പിയാണെന്നും തേജസ്വി സൂര്യ പറഞ്ഞു.
” ഡി.എം.കെ ഹിന്ദുത്വ വിരുദ്ധ പ്രത്യയശാസ്ത്രം ചുമക്കുന്നവരാണ്. എല്ലാ തമിഴരും അഭിമാനമുള്ള ഹിന്ദുക്കളാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ അമ്പലങ്ങളുള്ള പുണ്യ സ്ഥലമാണിത്. തമിഴ്‌നാടിന്റെ ഓരോ ഭാഗവും പവിത്രമാണ്. പക്ഷേ ഡി.എം.കെ ഹിന്ദു വിരോധികളാണ്. അതുകൊണ്ട് തന്നെ അവരെ നമ്മള്‍ പരാജയപ്പെടുത്തണം, ” തേജസ്വി സൂര്യ പറഞ്ഞു.
തമിഴ് അതിജീവിക്കണമെങ്കില്‍ ഹിന്ദുത്വ വിജയിക്കണമെന്നും തേജസ്വി പറഞ്ഞു.
” എല്ലാ പ്രാദേശിക പാര്‍ട്ടികളെയും ബഹുമാനിക്കുന്ന ഒരേ ഒരു പാര്‍ട്ടി ബി.ജെ.പിയാണ്. തമിഴ് അതിജീവിക്കണമെങ്കില്‍ ഹിന്ദുത്വ വിജയിക്കണം. കന്നഡ അതിജീവിക്കണമെങ്കില്‍ ഹിന്ദുത്വ വിജയിക്കണം. ബി.ജെ.പി തമിഴ്‌നാടിന്റെയും തമിഴ് ഭാഷയുടെ വികാരം പേറുന്നവരാണ്,” തേജസ്വി പറഞ്ഞു.
തമിഴ്‌നാട് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഡി.എം.കെയ്‌ക്കെതിരെ ആരോപണങ്ങളുമായി തേജസ്വി എത്തിയിരിക്കുന്നത്. നേരത്തെയും യുവ മോര്‍ച്ച നേതാവിന്റെ പ്രസംഗങ്ങള്‍ വര്‍ഗീയ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: “DMK Is Anti-Hindu, Must Defeat It”: BJP’s Tejasvi Surya In Tamil Nadu