ചെന്നൈ: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചെന്നൈയിലെ ‘അമ്മ’ ക്യാന്റീനുകള്‍ക്ക് നേരെ ആക്രമണം നടത്തിയ ഡി.എം.കെ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ക്യാന്റീനില്‍ അതിക്രമിച്ചെത്തിയ ഡി.എം.കെ പ്രവര്‍ത്തകരില്‍ ചിലര്‍ ക്യാന്റീന്‍ ബോര്‍ഡുകള്‍ നശിപ്പിക്കുകയും മെസ്സിനുള്ളിലെ സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയുമായി പാര്‍ട്ടി നേതൃത്വം തന്നെ രംഗത്തെത്തിയത്.
പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ തന്നെയാണ് ആക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഉത്തരവിട്ടത്. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
അതേസമയം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഡി.എം.കെയുടെ ഭാരവാഹികളല്ലെന്നും സാധാരണ പ്രവര്‍ത്തകരാണെന്നുമാണ് ചെന്നൈ മേയര്‍ സുബ്രഹ്മണ്യന്‍ പറയുന്നത്.
ക്യാന്റീന്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എ.ഐ.എ.ഡി.എം.കെ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ക്യാന്റീനുള്ളിലെ ഭക്ഷണ സാധനങ്ങള്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നതും ജയലളിതയുടെ ചിത്രം തറയില്‍ വലിച്ചെറിഞ്ഞിരിക്കുന്നതും ഈ ദൃശ്യങ്ങളിലുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: DMK Expells Party Workers Who Vandalised Amma Canteen