ചെന്നൈ: തെന്നിന്ത്യൻ നടനും മക്കൾ നീതി മയ്യം രാഷ്ട്രീയ പാർട്ടി പ്രസിഡൻറുമായ കമൽഹാസനെതിരെ വിമർശനം തൊടുത്ത് ഡി.എം.കെ മുഖപത്രം ‘മുരശൊലി’. സിനിമയിൽ കഥാപാത്രം മാറുന്നത് പോലെയാണ് കമൽഹാസൻ രാഷ്ട്രീയത്തിലും തന്റെ നിലപാട് വെളിപ്പെടുത്തുന്നതെന്നും പത്രം പറയുന്നു. അഴിമതി പുരണ്ട അഴുക്കുക്കെട്ടുകളാണ് ഡി.എം.കെയും അണ്ണാ ഡി.എം.കെയുമെന്ന് കമൽഹാസൻ കഴിഞ്ഞ ദിവസം തന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
Also Read കുംഭമാസ പൂജയ്ക്കായി ശബരിമല ഇന്ന് തുറക്കും; സന്നിധാനത്ത് കനത്ത പൊലീസ് സുരക്ഷ
40 ലോക്സഭ മണ്ഡലങ്ങളിൽ തനിച്ച് മത്സരിക്കുമെന്നും കമൽഹാസൻ പറഞ്ഞു. ഇതോടെ കമൽഹാസന് അനുകൂലമായി നിലപാടെടുത്ത തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്.അഴഗിരിയും ഡി.എം.കെയുടെ വിമർശനത്തെ തുടർന്ന് പിൻവാങ്ങി.
മക്കൾ നീതി മയ്യത്തെ ഡി.എം.കെ മുന്നണിയിലുൾപ്പെടുത്താൻ കോൺഗ്രസ് തമിഴ്നാട് ഘടകം തീരുമാനിച്ചിരുന്നു. ഡി.എം.കേക്ക് ഇക്കാര്യത്തിൽ അതൃപ്തിയുണ്ടായിരുന്നു . കമൽഹാസൻ മുന്നണിയിൽ എത്തിയാൽ സ്റ്റാലിന്റെ പ്രാമുഖ്യം നഷ്ടപ്പെടുമോ എന്നായിരുന്നു ഡി.എം.കെയുടെ ആശങ്ക.
Also Read എം.കെ രാഘവന് എം.പിയ്ക്കെതിരെ 77 കോടിയുടെ ധനാപഹരണ കേസ്
കമൽ ഹാസനെ കൂടെ കൂട്ടിയാൽ മതേതര വോട്ടുകൾ ചിതറാതിരിക്കുമെന്നും അദ്ദേഹത്തിന്റെ പ്രചാരണം ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് കൂടുതൽ സഹായകമാകുമെന്നുമായിരുന്നു തമിഴ്നാട് കോൺഗ്രസ് പ്രസിഡൻറ് കെ.എസ്. അഴഗിരിയുടെ നിലപാട്.
ഡി.എം.കെയുടെ മുന്നണിയിൽ നിന്നും പുറത്തു വന്നാൽ കോൺഗ്രസുമായി സഖ്യത്തിനു തയാറാണെന്നും കമൽ മുൻപ് പ്രസ്താവന നടത്തിയിരുന്നു. മക്കൾ നീതി മയ്യത്തിന്റെ രൂപീകരണം മുതൽ കമൽ ഹാസൻ ബി.ജെ.പിക്കും കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കുമെതിരായ നിലപാടാണ് സ്വീകരിച്ചത്.