| Tuesday, 14th January 2020, 6:30 pm

കോണ്‍ഗ്രസ്-ഡി.എം.കെ ബന്ധത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ്; 'ഒരു കുടുംബത്തിലുള്ള പോലെയുള്ള പിണക്കങ്ങള്‍ മാത്രം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസും ഡി.എം.കെയും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളില്ലെന്നും ഇനിയും ഇരുപാര്‍ട്ടികളും കൈകോര്‍ത്ത് മുന്നോട്ട് പോവുമെന്നും തമിഴ്‌നാട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ.എസ് അഴഗിരി. തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവി വീതം വെപ്പുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായ വ്യത്യാസം സംസ്ഥാനത്ത് രൂപപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് ഡി.എം.കെ വിട്ടുനിന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള യോഗത്തിന് ശേഷമാണ് അഴഗിരിയുടെ പ്രതികരണം. രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും വ്യക്തിപരമായും ഞാനും സ്റ്റാലിനും അടുത്ത സൃഹൃത്തുക്കളാണ്. ഇരുപാര്‍ട്ടികളും വേര്‍പിരിയാന്‍ യാതൊരു വഴിയുമില്ലെന്ന് അഴഗിരി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇരുപാര്‍ട്ടികളും തമ്മിലുള്ള ഇപ്പോഴത്തെ അഭിപ്രായ വ്യത്യാസം ഒരു കുടുംബത്തിനകത്ത് ഉണ്ടാവുന്ന പ്രശ്‌നങ്ങളെ പോലെയാണ്. ഒരു കുടുംബത്തില്‍ പ്രശ്‌നമുണ്ടായാല്‍ അതിടപ്പെട്ട് പരിഹരിക്കുകയും ചെയ്യും. അത് ദേഷ്യത്തിലേക്കോ മടുപ്പിലേക്കോ പോവില്ലെന്നും അഴഗിരി പറഞ്ഞു.

ഡി.എം.കെ മുതിര്‍ന്ന നേതാവ് ടി.ആര്‍ ബാലുവിന്റെ പ്രസ്താവനെയെ കുറിച്ചും അഴഗിരി പ്രതികരിച്ചു. ബാലു തന്നേക്കാള്‍ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം ചോദിച്ചപ്പോഴാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നായിരുന്നു അഴഗിരിയുടെ പ്രതികരണം.

സ്റ്റാലിനാണ് സഖ്യ മര്യാദകള്‍ പാലിക്കാത്തതെന്ന് അഴഗിരി ആരോപിച്ചെന്നും അതിനാലാണ് ഡി.എം.കെ ദല്‍ഹിയിലെ യോഗത്തില്‍ പങ്കെടുക്കാത്തത് എന്നുമായിരുന്നു ബാലുവിന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more