ചെന്നൈ: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ. ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെയും അവരുടെ ബന്ധുക്കളുടെയും ഫോണ്‍ കോളുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തുന്നതായി ഡി.എം.കെ ആരോപിച്ചു.
ചെന്നൈ: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ. ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെയും അവരുടെ ബന്ധുക്കളുടെയും ഫോണ്‍ കോളുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തുന്നതായി ഡി.എം.കെ ആരോപിച്ചു.
വിഷയമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഡി.എം.കെ പരാതി നല്‍കിയിട്ടുണ്ട്. ‘എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആദായനികുതി വകുപ്പ് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള മറ്റ് ഏജന്‍സികളും ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളുടെയും അവരുടെ ബന്ധുക്കളുടെയും ഫോണ്‍ കോളുകള്‍ നിയമവിരുദ്ധമായി ചോര്‍ത്തുന്നു. പെഗാസസ് പോലുള്ള ചാര സോഫ്റ്റ്‌വയറുകള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിച്ചിട്ടുണ്ടെന്ന വസ്തുത മറക്കാന്‍ സാധിക്കില്ല,’ ഡി.എം.കെ പരാതിയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് വേണ്ടി നിലവാരമില്ലാത്ത പ്രചരണം നടത്തുന്നതിനായി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികളില്‍ ഉടന്‍ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണമെന്നും ഡി.എം.കെ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു.
അതിനിടെ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ എ.ഐ.ഡി.എം.കെയും രംഗത്തെത്തി.
Content Highlight: DMK accuses federal agencies of tapping phones ahead of Lok Sabha elections