ബെംഗളൂരു: സംസ്ഥാനത്തുടനീളം യാത്ര ചെയ്യാനും ജനങ്ങളെ കാണാനും തീരുമാനിച്ച് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ലോക്ഡൗണിന് ശേഷമാണ് സംസ്ഥാനത്തൊട്ടാതെ ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന യാത്ര സംഘടിപ്പിക്കുകയെന്ന് ശിവകുമാര്‍ പറഞ്ഞു.
ആന്ധ്രയില്‍ കോണ്‍ഗ്രസില്‍ നിന്ന് പിളര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം ജഗന് മോഹന്‍ റെഡ്ഡി നടത്തിയ യാത്രയ്ക്ക് സമാനമായ തരത്തിലുള്ള യാത്രക്കാണ് ശിവകുമാര്‍ ഒരുങ്ങുന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ജനപ്രീതി ഉയര്‍ത്തുക എന്ന താല്പര്യം ശിവകുമാറിനുണ്ട്.
‘ഞാന്‍ സംസ്ഥാനത്തുടനീളം യാത്ര ചെയ്യും. ഇതൊരു പാര്‍ട്ടി പരിപാടിയല്ല. ആളുകള്‍ ബുദ്ധിമുട്ടുമ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് ഉപനിഷത്തുകള്‍ പറയുന്നുണ്ട്. ഈ മഹാമാരിയെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന എന്റെ സഹോദരന്മാരെയും സഹോദരിമാരെയും എനിക്ക് കാണണം. എനിക്ക് അവരോടൊപ്പം നില്‍ക്കുകയും അവരുടെ ശബദ്മാവുകയും വേണം. എല്ലാ ജാതി, മത, വര്‍ഗങ്ങളിലുള്ള ജനങ്ങളെയും ഞാന്‍ കാണും. സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയ എല്ലാവരെയും കാണണം’, ഡി.കെ ശിവകുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസിന് പുറത്ത് വ്യക്തിപരമായുള്ള യാത്ര നടത്താനാണ് ശിവകുമാര്‍ ഒരുങ്ങുന്നത്. വ്യക്തിയെന്ന നിലയ്ക്കാണെങ്കില്‍ കൂടുതല്‍ ആളുകളിലേക്ക് എത്താനാവുമെന്നാണ് ശിവകുമാര്‍ പ്രതീക്ഷിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക