കോണ്‍ഗ്രസ് ‘ക്രൈസിസ് മാനേജര്‍’ എന്നറിയപ്പെടുന്ന നേതാവാണ് ഡി.കെ ശിവകുമാര്‍. പല സംസ്ഥാനങ്ങളിലും ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചോര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വിട്ടുകൊടുക്കാതെ സംരക്ഷിച്ച നേതാവെന്ന നിലയിലാണ് ശിവകുമാറിനെ ക്രൈസിസ് മാനേജറെന്ന് കോണ്‍ഗ്രസ് അണികളും മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ 28ല്‍ 25 സീറ്റുകളും തൂത്തുവാരിയിരുന്നു. ഇതോടെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ സര്‍ക്കാര്‍ താഴെ വീഴുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെ രണ്ടു വിമത എം.എല്‍.എമാര്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എസ്.എം കൃഷ്ണയെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി കണ്ടിരുന്നു. ഇത് അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതായിരുന്നു. ഓപ്പറേഷന്‍ ലോട്ടസിലൂടെ കൂടുതല്‍ എംഎല്‍എമാരെ കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട് വന്ന് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍.
ഈ വാര്‍ത്തകളെല്ലാം വരുമ്പോള്‍ ഡി.കെ ശിവകുമാര്‍ വിദേശത്തായിരുന്നു. മെയ് 20നാണ് ഒരാഴ്ച നീണ്ട് നില്‍ക്കുന്ന വിദേശ സന്ദര്‍ശനത്തിന് കുടുംബത്തോടൊപ്പം അദ്ദേഹം പോയത്. ഇന്നലെയാണ് ശിവകുമാര്‍ തിരികെ എത്തിയത്. നേരത്തെ എംഎല്‍എമാരെ വിട്ടുകൊടുക്കാതെ കര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാര്‍ സാധ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ശിവകുമാര്‍ തിരികെ എത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസമായി.
Bengaluru: Meeting underway between Karnataka CM HD Kumaraswamy,Deputy CM G Parameshwara, Congress State Chief Dinesh Gundu Rao, Minister DK Shivakumar, Congress leader KC Venugopal and Former CM Siddaramaiah pic.twitter.com/AyRwWe4l7P
— ANI (@ANI) May 29, 2019
നിലവില്‍ ബി.ജെ.പിയോട് ചായ് വ് പ്രകടപ്പിക്കുന്ന വിമത എം.എല്‍.എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി അനുനയിപ്പിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയുടെ മുഖ്യമന്ത്രി പദവിയില്‍ അസംതൃപ്തരായ കോണ്‍ഗ്രസിലെ ഏഴോളം എം.എല്‍.എമാരില്‍ പെട്ട രമേഷ് ജാര്‍കിഹോളി, കെ.സുധാകര്‍ എന്നിവരായിരുന്നു കൃഷ്ണയെ കണ്ടത്.
വിമത എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോകാതിരിക്കാന്‍ അവരെ മന്ത്രിസ്ഥാനങ്ങള്‍ നല്‍കാനാണ് സഖ്യസര്‍ക്കാറിന്റെ തീരുമാനം, സര്‍ക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന്റെ ഒന്നും, ജെ.ഡി.എസിന്റെ രണ്ടും മന്ത്രിസ്ഥാനങ്ങള്‍ വിമത എം.എല്‍.എമാര്‍ക്ക് നല്‍കാമെന്നാണ് തീരുമാനം. വിമതരെ ഉള്‍പ്പെടുത്താന്‍ നിലവിലെ അഞ്ചോളം മന്ത്രിമാരോട് രാജ്യ ആവശ്യപ്പെടുമെന്നും അഭ്യൂഹങ്ങളുണ്ട്.
104 സീറ്റുകളുള്ള ബി.ജെ.പിയാണ് കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ കോണ്‍ഗ്രസ്(80) ജെ.ഡി.എസുമായി(37) സഖ്യം ചേര്‍ന്ന സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.