‘ഞങ്ങളുടെ പദ്ധതി വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷെ ഒന്നും അവസാനിച്ചിട്ടില്ല. അധികം വൈകാതെ തന്നെ അവരെല്ലാം തിരിച്ചെത്തും’, ഡി.കെ ശിവകുമാര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.
നേരത്തെ കമല്‍നാഥ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗും പറഞ്ഞിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
10 എം.എല്‍.എമാരും രണ്ട് മുന്‍മന്ത്രിമാരുമാണ് സിന്ധ്യയുടെ നിലപാടിനെതിരെ രംഗത്തെത്തിയത്. അതേസമയം ബെംഗളൂരുവിലുള്ള എം.എല്‍.എമാര്‍ സിന്ധ്യയ്‌ക്കൊപ്പമാണെന്നാണ് ബി.ജെ.പി നേതാക്കളുടെ അവകാശവാദം.
ഭൂരിപക്ഷം തെളിയിക്കാന്‍ 104 പേരുടെ പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാരിന് വേണ്ടത്. എം.എല്‍.എമാര്‍ രാജിവെച്ചതോടെ 92 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കമല്‍നാഥ് സര്‍ക്കാരിനൊപ്പമുള്ളത്. രണ്ട് ബി.എസ്.പി എം.എല്‍.എമാരുടേയും ഒരു എസ്.പി എം.എല്‍.എയുടേയും നാല് സ്വതന്ത്രരുടേയും പിന്തുണ കൂടി കമല്‍നാഥിന് നിലവിലുണ്ട്.