ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായ മത്സരം നടക്കവേ ഡി.കെ ശിവകുമാര്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ സന്ദര്‍ശിച്ചു. ഞായറാഴ്ചയാണ് ശിവകുമാര്‍ സിദ്ധരാമയ്യയെ കണ്ട് സംസാരിച്ചത്.
സിദ്ധരാമയ്യയുടെ വസതിയില്‍ വച്ച് നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. അദ്ധ്യക്ഷ സ്ഥാനം ലഭിക്കുന്നതിന് വേണ്ടി ശിവകുമാര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായായിരുന്നു സന്ദര്‍ശനം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ശിവകുമാറിന് പൂര്‍ണ്ണമായ പിന്തുണ പ്രഖ്യാപിക്കാന്‍ സിദ്ധരാമയ്യ തയ്യാറായില്ല. പാര്‍ട്ടി ആരെ തെരഞ്ഞെടുത്താലും അയാളെ അംഗീകരിക്കാന്‍ തയ്യാറാണെന്നാണ് സിദ്ധരാമയ്യ തന്റെ നിലപാടായി ശിവകുമാറിനെ അറിയിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അദ്ധ്യക്ഷ സ്ഥാനത്ത് വേണ്ടി ശിവകുമാറിനെ കൂടാതെ മറ്റ് ചില നേതാക്കളും രംഗത്തുണ്ട്. മുന്‍ മന്ത്രിയും സിദ്ധരാമയ്യയുടെ ഉറ്റ അനുയായിയുമായ സതീഷ് ജര്‍ക്കിഹോളി, എം.ബി പാട്ടീല്‍, മുന്‍ ബംഗളൂരു മേയര്‍ മഞ്ജുനാഥ് റെഡ്ഡി എന്നിവരാണ് അവരില്‍ ചിലര്‍.