| Thursday, 2nd January 2020, 7:51 pm

ഡി.കെ ശിവകുമാറോ അതോ ഈ നേതാവോ?; കര്‍ണാടക അദ്ധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത് ഇവരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷനെ നിശ്ചയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അടുത്തയാഴ്ച ആരംഭിക്കും. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇപ്പോള്‍ പ്രധാനമായും പരിഗണിക്കുന്നത് രണ്ട് നേതാക്കളെയാണ്. ഡി.കെ ശിവകുമാറിന്റെയും എം.ബി പാട്ടിലീന്റെയും പേരുകളാണ് ചര്‍ച്ചയിലുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഡി.കെ ശിവകുമാറിന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഏതാണ്ട് ഹൈക്കമാന്‍ഡ് തീരുമാനിച്ചു കഴിഞ്ഞുവെന്നും എന്നാല്‍ ഈ തീരുമാനം ചില മുതിര്‍ന്ന നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം പ്രഖ്യാപിക്കാത്തതാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ പാട്ടീല്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാനുള്ള സാധ്യതകളെ ഇവര്‍ തള്ളിക്കളയുന്നില്ല. പാട്ടീല്‍ ഒരു ലിംഗായത്ത് സമുദായത്തില്‍പ്പെട്ട നേതാവാണ് എന്നതാണ് ഇതിന് കാരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങളാരും ശിവകുമാറിനെതിരെയല്ല. പാര്‍ട്ടിയില്‍ ശക്തനായ ഒരു ലിംഗായത്ത് നേതാവുണ്ടാകണം. കാരണം സമുദായത്തില്‍ നിന്നുള്ള ശക്തനായ നേതാവും മുഖ്യമന്ത്രിയുമായ യെദിയൂരപ്പ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അവസാന നാളുകളിലാണ്. ആ ഇടം നേടിയെടുക്കാന്‍ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്ന മികച്ച അവസരമാണിതെന്ന് മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പാര്‍ട്ടിയിലെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മുന്‍ കേന്ദ്രമന്ത്രി കെ.എച്ച് മുനിയപ്പയും നേതൃത്വം നല്‍കുന്ന രണ്ട് ഗ്രൂപ്പുകളെയും കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്ന നേതാവിനെയാണ് ഹൈക്കമാന്‍ഡ് തെരയുന്നത്. ജനുവരി 16ന് പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചേക്കും.

Latest Stories

We use cookies to give you the best possible experience. Learn more