തങ്ങള്‍ എല്ലാവരും ജയിലില്‍ പോവാന്‍ തയ്യാറാണെന്നും അതിലൊരു പ്രശ്‌നവുമില്ലെന്നും കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. ഇന്‍കംടാക്‌സ് ഉദ്യോസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഡി.കെ ശിവകുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷമാണ് ശിവകുമാറിന്റെ ഈ പ്രതികരണം.
ഇതെല്ലാം രാഷ്ട്രീയ ഗൂഢാലോചനയാണ്. എല്ലാ കേസുകളും തനിക്കെതിരെ ചുമത്തിയ ഓഫീസര്‍മാരെല്ലാം ബി.ജെ.പിയുടെ സുഹൃത്തുക്കളാണ്. രാഷ്ട്രീയമായി തന്നെ ഇതിനെ നേരിടും. ഞങ്ങള്‍ ജയിലില്‍ പോവാന്‍ തയ്യാറാണ്. അതില്‍ ഒരു പ്രശ്‌നവുമില്ലെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കെതിരെയും എച്ച്.ഡി കുമാരസ്വാമിക്കെതിരെയും കേസെടുത്തിട്ടുണ്ട്. കീഴ്കോടതി ഉത്തരവ് പ്രകാരം രാജ്യദ്രോഹകുറ്റം, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ഇന്‍കംടാക്സ് റെയ്ഡില്‍ പ്രതിഷേധിച്ചതിനെതിരെയാണ് കേസ്. മല്ലികാര്‍ജ്ജുന എന്നയാളാണ് പരാതി നല്‍കിയത്. ഇന്‍കംടാക്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ