'എനിക്കറിയാം രാഷ്ട്രീയ ചക്രം എങ്ങനെയാണ് തിരിക്കേണ്ടതെന്ന്; എന്നെ ഉള്ളിലാക്കാന്‍ പ്രയത്‌നിച്ച ബി.ജെ.പി സുഹൃത്തുക്കള്‍ അകത്തായപ്പോള്‍ കുറെയേറെ പറഞ്ഞെന്ന് ഡി.കെ ശിവകുമാര്‍
എന്റെ രാഷ്ട്രീയ ഭാവി എങ്ങനെയായിരിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. തന്റെ ജയില്‍ അനുഭവങ്ങളെ പുസ്തകമാക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തവേയാണ് ശിവകുമാറിന്റെ പ്രതികരണങ്ങള്‍. എനിക്ക് 58 വയസ്സായി. അടുത്ത രണ്ട് രണ്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ ഞാനൊരു മുതിര്‍ന്ന പൗരനാവും. എന്റെ രാഷ്ട്രീയ ഭാവി എങ്ങനെയായിരിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കുമെന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്.
രാഷ്ട്രീയത്തിന്റെ ചക്രം ഒരു ദിവസം നമ്മുടെ വഴിക്കും വരും. എനിക്കറിയാം അതെങ്ങനെ തിരിക്കണമെന്ന്. നിയമം എന്റെ വശത്താണ്. രാത്രിയും പകലും പ്രകൃതി നിയമമാണ്. രാത്രിയില്‍ നമ്മുടെ നിഴല്‍ കാണാനാവില്ല. എന്നെ ഉള്ളിലാക്കാന്‍ പ്രയത്‌നിച്ച ബി.ജെ.പി സുഹൃത്തുക്കള്‍ അകത്തായപ്പോള്‍ കുറെയേറെ പറഞ്ഞു. ഇതാണ് യാഥാര്‍ത്ഥ്യമെന്നും ശിവകുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് ശിവകുമാര്‍ പറഞ്ഞു. സിദ്ധരാമയ്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു എം.എല്‍.എയാണ് താന്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശത്തിന് വഴങ്ങി താന്‍ പ്രവര്‍ത്തിക്കുമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.