| Wednesday, 23rd October 2019, 10:37 pm

നന്ദി പ്രിയ നേതാവേ; സോണിയ ഗാന്ധിയോട് നന്ദി പറഞ്ഞ് ഡി.കെ ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജാമ്യം ലഭിച്ച് തീഹര്‍ ജയിലില്‍നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസിനും അധ്യക്ഷ സോണിയ ഗാന്ധിക്കും നന്ദിപറഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍. ഇന്ന് വൈകുന്നേരമാണ് ദല്‍ഹി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചത്. കൂടെനിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അഹമ്മദ് പട്ടേലിനെയും ശിവകുമാര്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജാമ്യം ലഭിച്ച് തിരിച്ചുവരുന്ന നേതാവിന് വമ്പിച്ച സ്വീകരണം നല്‍കാനാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം. ബി.എസ് യെദിയൂരപ്പ ഭരിക്കുന്ന കര്‍ണാടകത്തിലേക്കാണ് ശിവകുമാറിന്റെ മടങ്ങി വരവ്.

ശിവകുമാറിനെ തീഹാര്‍ ജയിലില്‍ സോണിയാ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഡി.കെയെ മാത്രമല്ല കോണ്‍ഗ്രസിലെ മറ്റ് നേതാക്കളെയും കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. നമ്മള്‍ അവരോട് പൊരുതണം, ഇതില്‍ നിന്നെല്ലാം പുറത്തുവരണമെന്നും സോണിയ ഗാന്ധി ശിവകുമാറിനോട് പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സെപ്റ്റംബറിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 20 ബാങ്കുകളിലായി ശിവകുമാറിന് 317 അക്കൗണ്ടുകള്‍ ഉണ്ടെന്നും ഈ അക്കൗണ്ടുകളിലാണ് 200 കോടി രൂപയുടെ കള്ളപ്പണം സൂക്ഷിക്കുന്നതെന്നുമായിരുന്നു കണ്ടെത്തല്‍.

എന്നാല്‍ പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ ഇ.ഡി തയ്യാറായിട്ടില്ല. സെപ്തംബര്‍ 17 വരെ ശിവകുമാറിനെ കസ്റ്റഡിയില്‍ വെക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. 800 കോടിയിലധികം വരുന്ന ബിനാമി സ്വത്തുക്കളും ശിവകുമാറിന്റെ പേരില്‍ കണ്ടെടുത്തതായി ഇ.ഡി വ്യക്തമാക്കി.

കര്‍ണാടകത്തിലെ പ്രബല സമുദായമായ വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള പ്രമുഖ നേതാവാണ് ഡി.കെ ശിവകുമാര്‍. ശിവകുമാറിനെ അറസ്റ്റ് ചെയ്തതോടെ രാഷ്ട്രീയ ഭേദമന്യേ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം വൊക്കിലിഗ സമുദായ പ്രവര്‍ത്തകരും തെരവിലിറങ്ങിയിരുന്നു.

ഇതേ സമുദായത്തെ കണ്ടാണ് ജനതാദളും ശിവകുമാറിന് വേണ്ടി പ്രക്ഷോഭത്തില്‍ സജീവമായത്. ബി.ജെ.പി നേതാക്കള്‍ പോലും ശിവകുമാറിന്റെ അറസ്റ്റിനെ വ്യക്തിപരമായി അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞു. അതിലൊരാളായിരുന്നു മുഖ്യമന്ത്രി യെദിയൂരപ്പയും.

വൊക്കലിഗ സമുദായത്തിന്റെ ശക്തമായ പിന്തുണ അറസ്റ്റിന് ശേഷം ലഭിച്ചതോടെ ജയിലില്‍ പോയതിനേക്കാളും ശക്തനായ നേതാവായാണ് ശിവകുമാര്‍ മടങ്ങി വരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more