| Wednesday, 18th March 2020, 1:56 pm

'ബി.ജെ.പി പിന്മാറിയില്ലെങ്കില്‍ ഹോട്ടല്‍ തകര്‍ത്ത് അകത്ത് കയറും'; വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മധ്യപ്രദേശിലെ വിമത എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ബെംഗളൂരുവിലെ ഹോട്ടലില്‍ നിന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പിന്‍മാറിയില്ലെങ്കില്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. കര്‍ണാടക പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു ഡി.കെയുടെ പ്രതികരണം.

ആവശ്യമെങ്കില്‍ കര്‍ണാടകയിലേക്ക് പോകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശിലെ വിമത എം.എല്‍.എമാരെ കാണാന്‍ ശ്രമിച്ച ദിഗ് വിജയ് സിങിനെയും ഡി.കെ ശിവകുമാറിനെയും കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു കമല്‍നാഥ്.

ബെംഗളൂരുവിലുള്ള മധ്യപ്രദേശിലെ വിമത എം.എല്‍.എമാരെ കാണാന്‍ ദിഗ് വിജയ് സിങ് എത്തിയതോടെയായിയിരുന്നു സംഭവങ്ങള്‍ക്ക് തുടക്കമായത്. എം.എല്‍.എമാരെ കാണുന്നതില്‍നിന്നും ദിഗ് വിജയ് സിങിനെ കര്‍ണാടക പൊലീസ് തടഞ്ഞു. തുടര്‍ന്ന ധര്‍ണയിരുന്ന അദ്ദേഹത്തെയും പിന്തുണച്ചെത്തിയ ഡി.കെ ശിവകുമാറിനെയും മറ്റ് രണ്ട് എം.എല്‍.എമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. ഈ അവസ്ഥയെ നേരിടണമെന്ന് ഞങ്ങള്‍ക്കറിയാം. ദിഗ് വിജയ് സിങ് ഒറ്റയ്ക്കല്ല. ഞാന്‍ ഇവിടെയുണ്ട്. എനിക്കറിയാം അദ്ദേഹത്തെ എങ്ങനെ പിന്തുണയ്ക്കണമെന്ന്. പക്ഷേ, ഇവിടെ ക്രമസമാധാനം തകര്‍ക്കുന്ന യാതൊന്നും ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഡി.കെ നേരത്തെ പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more