ബെംഗളൂരു: രണ്ട് മാസം മുമ്പാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡി.കെ ശിവകുമാറിനെ കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷനായി പ്രഖ്യാപിച്ചത്. കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഡി.കെ ശിവകുമാര്‍ മെയ് 1നോ ജൂണ്‍ 7നോ ഔദ്യോഗികമായി ഏറ്റെടുക്കും.
ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് അദ്ധ്യക്ഷനായിരുന്ന ദിനേഷ് ഗുണ്ടു റാവു രാജിവെക്കുന്നത്. അദ്ധ്യക്ഷനില്ലാതെ അനാഥമായി കിടന്ന കോണ്‍ഗ്രസ് കമ്മിറ്റിക്ക് അദ്ധ്യക്ഷനായി ഡി.കെ ശിവകുമാറിനെ പ്രഖ്യാപിക്കുന്നത് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതോടെ ശിവകുമാര്‍ അദ്ധ്യക്ഷനായെന്നും ഇപ്പോള്‍ നടക്കുന്നത് പരമ്പരാഗത ചടങ്ങ് മാത്രമാണൈന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. പാര്‍ട്ടി മിനുറ്റ്‌സുകളും ബാങ്ക് അക്കൗണ്ടുകളും ചെക്കുകളും ഔദ്യോഗികമായി ശിവകുമാറിന് കൈമാറും എന്നതാണ് ആ ദിവസം നടക്കാന്‍ പോവുന്നതെന്നും അവര്‍ പറഞ്ഞു.
കൊവിഡ് കാലമായതിനാലാണ് ഇത്രയും ദിവസം വൈകിയത്. മുതിര്‍ന്ന നേതാക്കളടക്കം അമ്പതോളം പേര്‍ മാത്രമായിരിക്കും സംസ്ഥാന സമിതി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുക എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.