ഓസ്‌ട്രേലിയയില്‍ നടന്ന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ വാക്‌സിന്‍ അടിക്കാത്തതിന്റെ പേരില്‍ മാറി നിന്ന ടെന്നീസ് താരമാണ് നൊവാക് ജോക്കോവിച്ച്. ഗ്രാന്‍ഡ്സ്ലാമിന് ശേഷം നടക്കുന്ന പ്രധാന ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ സെമിഫൈനല്‍ പ്രവേശനം നടത്തിയിരിക്കുകയാണ് ജോക്കോവിച്ച്.
ക്വാര്‍ട്ടര്‍ഫൈനലില്‍ യുവതാരമായ ജാന്നിക് സിന്നറായിരുന്നു ജോക്കോവിച്ചിന്റെ എതിരാളി. ആദ്യ രണ്ട് സെറ്റില്‍ 5-7, 2-6 എന്ന സ്‌കോറിന് പിറകില്‍ നില്‍ക്കുകയായിരുന്നു ജോക്കോവിച്ച്.
പിന്നീടുള്ള മൂന്ന് സെറ്റില്‍ തുടര്‍ച്ചയായി വിജയിച്ചുകൊണ്ട് മത്സരം സ്വന്തമാക്കുകയായിരുന്നു സെര്‍ബിയന്‍ താരം. 5-7, 2-6, 6-3, 6-2, 6-2 എന്നിങ്ങനെയാണ് മത്സരത്തിലെ സ്‌കോര്‍.
മത്സരത്തിന്റെ അവസാന ഷോട്ടിന് ശേഷം ഒരു യുണീക്ക് സെലിേ്രബഷനിലൂടെയായിരുന്നു അദ്ദേഹം വിജയം ആഘോഷിച്ചത്. ‘ബിര്‍ഡ് സെലിബ്രേഷന്‍’ എന്നാണ് ആരാധകര്‍ അതിനെ വിളിച്ചത്.
ഗ്രാന്‍ഡ്സ്ലാമിലെ നിലവിലെ ചാമ്പ്യന്‍ ടര്‍ഫില്‍ കിടന്ന് ഒരു പക്ഷി നിറഞ്ഞു പറക്കുന്നതുപോലെ തന്റെ രണ്ടു കൈകളും വിടര്‍ത്തിയാണ് ആഘോഷിച്ചത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ജോക്കോവിച്ച് ട്വിറ്ററില്‍ പ്രസ്തുത വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘വിങ്‌സ് ആക്റ്റിവേറ്റഡ്’ എന്നാണ് അദ്ദേഹം വീഡിയോക്ക് അടിക്കുറിപ്പ് കൊടുത്തത്. വീഡിയോ കാണാം.
നിര്‍ണായക സെറ്റില്‍ 4-2, 30-30 എന്ന സ്‌കോറിന് മുന്നിട്ട് നിന്ന ജോക്കോവിച്ചിന് സിന്നറുടെ സെര്‍വ് മടക്കിയപ്പോഴേക്കും ബാലന്‍സ് തെറ്റി, ശരിയായ പോയിന്റില്‍ തുടരാന്‍ അദ്ദേഹത്തിന് കോര്‍ട്ടിന്റെ മറ്റേ അറ്റത്തേക്ക് വേഗത്തില്‍ ഓടേണ്ടി വന്നു. ഓട്ടം മാത്രമല്ല, ആ സ്‌ട്രെച്ചില്‍ അതിശയിപ്പിക്കുന്ന ഒരു ബാക്ക്ഹാന്‍ഡ് ക്രോസ്‌കോര്‍ട്ട് ഷോട്ട് തൊടുത്തുകൊണ്ടാണ് അദ്ദേഹം വിജയിച്ചത്. പോയിന്റ് നേടിയത് ആഘോഷിക്കാന്‍ ജോക്കോവിച്ച് സൂപ്പര്‍മാനെപ്പോലെ പറക്കുന്ന പോസ് കാണിക്കുകയായിരുന്നു.
കാണികളുടെ ഇടയില്‍ നിന്നും ഒരുപാട് കയ്യടികളാണ് ഇതിന് ലഭിച്ചത്. ഇങ്ങനെയാണ് ചാമ്പ്യന്മാര്‍ കളിക്കുക എന്നാണ് വിംബിള്‍ഡണ്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ കുറിച്ചത്.
നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാത്തതിന് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമായിരുന്നു ജോക്കോവിച്ച്. വാക്‌സിന്‍ എടുക്കില്ലെന്ന തന്റെ തീരുമാനം മാറ്റാന്‍ തയ്യാറാകാത്തതിനാലാണ് അദ്ദേഹത്തിന് ഗ്രാന്‍ഡ്സ്ലാം കളിക്കാന്‍ സാധിക്കാതിരുന്നത്.
Content Highlights: Djokovich brid celebration after entering the semi final of Wimbledon