| Sunday, 15th July 2018, 10:09 pm

ദ്യോക്കോവിച്ചിന് വിംബിള്‍ഡണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചിന് വിംബിള്‍ഡണ്‍. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 6-3, 7-6(7-3).

ദ്യോക്കോവിച്ചിന്റെ 13ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. സെമിയില്‍ നദാലിനെ തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് കലാശപ്പോരിന് എത്തിയത്.

ALSO READ: ‘നിങ്ങള്‍ വിമര്‍ശിച്ചോളൂ… ഞങ്ങള്‍ മഹിക്കൊപ്പമാണ്’; ധോണിയ്‌ക്കെതിരായ വിമര്‍ശനത്തെ പ്രതിരോധിച്ച് കോഹ്‌ലി

ആന്‍ഡേഴ്‌സണ്‍ മൂന്നാം സെറ്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് മത്സരശേഷം ദ്യോക്കോവിച്ച് പറഞ്ഞു. ഈ മത്സരം അതിവൈകാരികത നിറഞ്ഞതായിരുന്നെന്നും മകന്‍ ഗാലറിയിലിരുന്ന് തന്റെ കളി കണ്ടതില്‍ സന്തോഷമുണ്ടെന്നും ദ്യോക്കോവിച്ച് പറഞ്ഞു.

അതേസമയം ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്ന് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ദ്യോക്കോവിച്ചിനെ അഭിനന്ദിക്കുന്നതായും ദക്ഷിണാഫ്രിക്കന്‍ താരം പറഞ്ഞു.

സെമിയില്‍ മാരത്താണ്‍ പോരാട്ടത്തിനൊടുവിലാണ് ആന്‍ഡേഴ്‌സണ്‍, ഐസ്‌നറെ തോല്‍പ്പിച്ചത്.

We use cookies to give you the best possible experience. Learn more