|

നദാലിനെ വീഴ്ത്തി ദ്യോക്കോവിച്ച് ഫൈനലില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സെമിയിലെ ആവേശകരമായ പോരാട്ടത്തില്‍ റാഫേല്‍ നദാലിനെ തോല്‍പ്പിച്ച് നൊവാക് ദ്യോക്കോവിച്ച് ഫൈനലില്‍. 6-4,3-6,7-6(11-9),3-6,10-8 എന്ന സ്‌കോറിനാണ് ദ്യോക്കോവിച്ച് കലാശപ്പോരിന് ടിക്കറ്റെടുത്തത്.

ഫൈനലില്‍ കെവിന്‍ ആന്‍ഡേഴ്‌സണാണ് ദ്യോക്കോവിച്ചിന്റെ എതിരാളി. 2016 ലെ യു.എസ് ഓപ്പണിന് ശേഷം ആദ്യമായാണ് ദ്യോക്കോവിച്ച് ഒരു പ്രധാന ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലെത്തുന്നത്.

2011,2014,2015 വര്‍ഷങ്ങളിലെ വിംബിള്‍ഡണ്‍ ജേതാവാണ് ദ്യോക്കോവിച്ച്.

Video Stories