ബെയ്ജിങ്: ചൈന ഓപ്പണ്‍ കിരീടം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിന്. ലോക രണ്ടാംനമ്പര്‍ താരമായ ദ്യോക്കോവിച്ച് ഫൈനലില്‍ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങ്കയെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നു. സ്‌കോര്‍, (7-6, 6-2).[]
വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും സ്‌പെയിന്‍ താരം നൂറിയ ലഗോസ്‌റ്റെറയും ചേര്‍ന്ന സഖ്യം ഫൈനലില്‍ പരാജയപ്പെട്ടു. അഞ്ചാം സീഡായ ഇവര്‍ മൂന്നാംസീഡ് റഷ്യയുടെ എകതെറീന മകരോവ- എലേന വെസ്‌നിന സഖ്യത്തോട് അടിയറവ് പറഞ്ഞു(7-5, 7-5).
വനിതകളില്‍ ഒന്നാം സീഡായ ബെലാറസിന്റെ വിക്‌ടോറിയ അസരങ്കെ കിരീടം നേടി. രണ്ടാംസീഡ് റഷ്യയുടെ മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചാണ് അസരങ്കെ കിരീടനേട്ടം സ്വന്തമാക്കിയത്. സ്‌കോര്‍,(6-3, 6-1). പുരുഷ ഡബിള്‍സില്‍ അമേരിക്കന്‍ സഖ്യം മൈക്ക് ബ്രയാന്‍- ബോബ് ബ്രയാന്‍ കിരീടം നേടി.
കാര്‍ലോസ് ബെര്‍ലോഖ്- ഡെനിസ് ഇസ്‌തോമിന്‍ സഖ്യത്തെ 6-3, 6-2 ന് തകര്‍ത്തു. ഇതോടെ ഡബിള്‍സില്‍ ഏറ്റവുമധികം കിരീടം നേടിയ താരമായി മൈക്ക് ബ്രയാന്‍. ഓസ്‌ട്രേലിയയുടെ ടോഡ് വുഡ്ബ്രിജിന്റെ 83 കിരീടങ്ങളെന്ന നേട്ടമാണ് മൈക്ക് മറികടന്നത്.