ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷങ്ങള്‍ പൊതുവെ കുറവാണ്. ഉത്തരേന്ത്യയിലാണ് ഈ ആഘഷങ്ങള്‍ വളരെ പ്രാധാന്യത്തോടെ നടത്തുന്നത്. ചിലയിടങ്ങളില്‍ ആഘോഷങ്ങളോടൊപ്പം പൂജയും പ്രാര്‍ത്ഥനകളും ഒരാഴ്ചയോളം നീണ്ടുനില്‍ക്കും.
ദീപാവലിയ്ക്ക് വീടും പരിസരവും വൃത്തിയാക്കി ദീപങ്ങളും മണ്‍ചിരാതുകളും കൊണ്ട് അലങ്കരിക്കുന്നത് ഒരുപതിവാണ്. കൂടാതെ പടക്കങ്ങളും പൂത്തിരികളും കൊണ്ട് പ്രാകാശ പൂരിതമാക്കും. മുറ്റത്ത് കോലങ്ങള്‍ ഒരുക്കുന്നതും പതിവാണ്.