ദീപാവലിയും വിപണിയെ കരകയറ്റിയില്ല; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശമെന്ന് കച്ചവടക്കാര്‍, റിപ്പോര്‍ട്ട്
Economic Crisis
ദീപാവലിയും വിപണിയെ കരകയറ്റിയില്ല; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശമെന്ന് കച്ചവടക്കാര്‍, റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2019, 1:18 pm

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് സീസണായാണ് ദീപാവലി കാലത്തെ വിലയിരുത്തുന്നത്. എന്നാല്‍ ഇക്കുറി അത്ര നല്ല ദീപാവലിക്കാലമല്ല വ്യവസായികള്‍ക്കുണ്ടായതെന്ന് റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിച്ചിന്റെ റിപ്പോര്‍ട്ടിലാണ് ദീപാവലിക്കാലത്തെ കച്ചവടത്തെ കുറിച്ച് പറയുന്നത്.

കഴിഞ്ഞ ദീപാവലിക്കാലത്തേക്കാള്‍ മോശം കച്ചവടമാണ് 90% കച്ചവടക്കാര്‍ക്കും ഇക്കുറി ഉണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുംബൈയിലെ 120 റീട്ടെയില്‍ ഷോപ്പുകളില്‍ സന്ദര്‍ശനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ ഉത്സവ സീസണില്‍ ഞങ്ങള്‍ കണ്ടത് ഒഴിഞ്ഞ ഷെല്‍ഫുകളും നേരത്തെ അടക്കുന്ന കടകളുമായിരുന്നുവെന്ന് ബാങ്കിന്റെ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് സഞ്ജയ് മൂക്കിന്‍ പറഞ്ഞു. മുംബൈ എന്നാല്‍ ഇന്ത്യയല്ല, ഞങ്ങളുടെ സാമ്പിളുകളും ചെറുതായിരിക്കാം. പക്ഷെ ഞങ്ങള്‍ കരുതുന്നത് ഈ റിപ്പോര്‍ട്ട് നിങ്ങളെ സഹായിക്കും, ഈ ഉത്സവ സീസണ്‍ എങ്ങനെയായിരുന്നു എന്ന് അറിയാനെന്നും അദ്ദേഹം പറഞ്ഞു.

70% കച്ചവടക്കാരും പറയുന്നത് വര്‍ഷം തോറും വരുമാനം കുറയുകയാണെന്നും പ്രതീക്ഷിച്ചതിലും താഴേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നുമാണ്. 35% കച്ചവടക്കാര്‍ തങ്ങള്‍ സംതൃപ്തരാണെന്ന് പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ