വമ്പന്‍ ഓഫറുകളുമായാണ് ഓരോ പുത്തന്‍ സ്മാര്‍ട്‌ഫോണുകളും വിപണിയിലെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പും കുറച്ച് കടുപ്പമായിരിക്കും. ചിലര്‍ ബാറ്ററി ലൈഫിന് മുന്‍ഗണന നല്‍കുമ്പോള്‍ മറ്റ് ചിലര്‍ പരിഗണിക്കുക ക്യാമറ ക്വാളിറ്റിയിയായിരിക്കാം. എന്നാല്‍ ക്യാമറ മികച്ചതാവുന്ന ചില ഫോണുകള്‍ നമ്മള്‍ വിചാരിക്കുന്നത്ര പെര്‍ഫോമന്‍സ് കാഴ്ചവെച്ചെന്നും വരില്ല. അതുകൊണ്ട് കൂടുതല്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന 15,000 രൂപയ്ക്ക് താഴെയുള്ള ചില ഫോണുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
ലെനോവോ സക് സെഡ് 1
മൊത്തത്തിലുള്ള പ്രകടനം വിലയിരുത്തിയാല്‍ നമുക്ക് തിരഞ്ഞെടുക്കാന്‍ പറ്റുന്ന മികച്ച ഫോണുകളില്‍ ഒന്നാണ് ലെനോവോയുടെ സക് സെഡ് 1. മികച്ച ബാറ്ററി ലൈഫ് തന്നെയാണ് ഇതിന്റെ പ്രത്യേകത. 10,999 രൂപയാണ് വില.
ഷവോമി എം.ഐ മാക്‌സ്
ഷവോമിയുടെ എം.ഐ മാക്‌സും മികച്ച സ്മാര്‍ട്‌ഫോണുകളുടെ കൂട്ടത്തില്‍പ്പെടുത്താവുന്നവയാണ്. 6.44 ഇഞ്ച് സ്‌ക്രീന്‍സ്‌പേസ് ഇതിന്റെ പ്രധാനപ്രത്യേകതയില്‍ ഒന്നാണ്. 11,999 രൂപയാണ് ഫോണിന്റെ വില.
മോട്ടൊറോള മോട്ടോ ജി 4 പ്ലസ്
മോട്ടൊറോളയുടെ മോട്ടോ ജി 4 പ്ലസാണ് മറ്റൊരു മോഡല്‍. മികച്ച ക്യാമറയും പെര്‍ഫോമന്‍സും ഇതിന്റെ പ്രത്യേകതയയാണ്. വിലയും കുറവാണ്.
30000 രൂപയ്ക്ക് കുറവുള്ള മോഡലുകളാണ് തിരയുന്നതെങ്കില്‍ വണ്‍പ്ലസ് 3 യും ഹ്യുവെ ഹോരണര്‍ 8 ഉം എസൂസ് സെന്‍ഫോണ്‍ 3 യും മികച്ച ഓപ്ഷനുകളാണ്.
60000 ത്തിന് മുകളിലാണ് ബഡ്ജറ്റെങ്കില്‍ ഗൂഗിളിന്റെ പിക്‌സല്‍ എക്‌സ് എല്‍ ആണ് നല്ല ഓപ്ഷന്‍. 67000 രൂപയാണ് ഇതിന്റെ വില. മികച്ച ഡിസ്‌പ്ലേയും പെര്‍ഫോമന്‍സും ക്യാമറയും ഡിസൈനും ഏറെ മുന്നിലാണ്.
40000 രൂപയ്ക്ക് സ്വന്തമാക്കാവുന്ന എച്ച് ടിസി 10 മോഡലും മികച്ച ഓപ്ഷനുകളില്‍ ഒന്നാണ്.