അത്രയും കഴിവുകളുള്ള ആ താരം വളരെ എളിമയോടെയാണ് എന്നോടും കുടുംബത്തോടും സംസാരിക്കാറുള്ളത്: ദിവ്യ ഉണ്ണി
Entertainment
അത്രയും കഴിവുകളുള്ള ആ താരം വളരെ എളിമയോടെയാണ് എന്നോടും കുടുംബത്തോടും സംസാരിക്കാറുള്ളത്: ദിവ്യ ഉണ്ണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th November 2024, 8:31 am

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ദിവ്യ ഉണ്ണി. തൊണ്ണൂറുകളില്‍ സിനിമകളില്‍ നിറഞ്ഞു നിന്ന താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. ഇപ്പോള്‍ നൃത്തത്തിലൂടെ വീണ്ടും സജീവമാകുകയാണ് ദിവ്യ ഉണ്ണി.

ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ഉണ്ണി. ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസനുമായി അടുത്ത് ഇടപഴകുന്നതെന്നും താനും കുടുംബവും ശ്രീനിവാസന്റെ വലിയ ആരാധകരാണെന്നും ദിവ്യ ഉണ്ണി പറഞ്ഞു. വലിയ താരമായ ശ്രീനിവാസന്‍ യാതൊരുവിധ ജാഡയുമില്ലാതെ വളരെ എളിമയോടെയായിരുന്നു തന്നോടും കുടുംബത്തോടും സംസാരിക്കാറുണ്ടായിരുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.

ശ്രീനിവാസന്‍ ഒരേ സമയം തിരക്കഥകള്‍ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുമ്പോള്‍ തന്റെ അമ്മക്ക് കൗതുകമായിരുന്നെന്നും ദിവ്യ ഉണ്ണി പറയുന്നു. തന്റെ അച്ഛനും വളരെ ബഹുമാനത്തോടെയും ആരാധനയോടെയുമാണ് ശ്രീനിവാസനെ കണ്ടിരുന്നതെന്നും നടി പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിവ്യ ഉണ്ണി.

‘ശ്രീനിവാസന്‍ സാറുമായി ഞാന്‍ അടുത്ത് ഇടപഴകുന്നത് ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ്. ഞങ്ങള്‍ കുടുംബമടക്കം അദ്ദേഹത്തിന്റെ വലിയ ആരാധകരാണ്. അമ്മയ്‌ക്ക് അദ്ദേഹത്തിന്റെ കഴിവുകളില്‍ വളരെ അത്ഭുതമായിരുന്നു. ഒരേ സമയം അദ്ദേഹം അഭിനയിക്കുകയും എഴുതുകയും സംവിധാനം ചെയ്യുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോള്‍ അമ്മക്ക് കൗതുകമായിരുന്നു.

അതുപോലതന്നെ ആയിരുന്നു അച്ഛനും. വളരെ ബഹുമാനവും ആരാധനയുമായിരുന്നു ശ്രീനിവാസന്‍ സാറിനോട്. എന്നാല്‍ അത്രയും വലിയ താരത്തിന്റെ യാതൊരുവിധ ജാഡയും കാണിക്കാതെ വളരെ എളിമയുടെയും സ്‌നേഹത്തോടെയുമാണ് അദ്ദേഹം ഞങ്ങളോട് സംസാരിക്കാറുണ്ടായിരുന്നത്,’ ദിവ്യ ഉണ്ണി പറയുന്നു.

Content Highlight: Divya Unni  Talks About Sreenivasan