സിബി മലയില്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രണയവര്‍ണ്ണങ്ങള്‍. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി, ബിജു മേനോന്‍ എന്നിവരായിരുന്നു ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.
സിബി മലയില്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രണയവര്‍ണ്ണങ്ങള്‍. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി, ബിജു മേനോന്‍ എന്നിവരായിരുന്നു ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.
ആരതി നായര്‍ എന്ന നാടന്‍ പെണ്‍കുട്ടിയായി മഞ്ജു വാര്യര്‍ അഭിനയിച്ചപ്പോള്‍ മായയെന്ന മോഡേണ്‍ പെണ്‍കുട്ടി ആയിട്ടാണ് ദിവ്യ ഉണ്ണി പ്രണയവര്‍ണ്ണങ്ങളില്‍ എത്തിയത്. ദിവ്യയുടെ അതിന് മുമ്പുള്ള സിനിമകളില്‍ നിന്ന് വ്യത്യസ്തമായ വേഷവും ലുക്കുമായിരുന്നു ഈ സിനിമയില്‍.
തന്നെ പുതിയ ലുക്കിലാണ് പ്രസന്റ് ചെയ്യുന്നതെന്ന് പറഞ്ഞത് സംവിധായകന്‍ സിബി മലയിലാണെന്നും എങ്ങനെയുള്ള കഥാപാത്രമാണെന്ന് ആദ്യമേ പറഞ്ഞു തന്നിരുന്നെന്നും പറയുകയാണ് ദിവ്യ ഉണ്ണി.
മോഡേണ്‍ ലുക്കില്‍ എങ്ങനെയുണ്ടാകും എന്നറിയാന്‍ വേണ്ടി കുറച്ച് ഡ്രസുകളൊക്കെ ആദ്യമേ തന്നെ ട്രയലുകള്‍ നോക്കിയിരുന്നെന്നും നടി പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിവ്യ.
‘പ്രണയവര്‍ണങ്ങളുടെ സമയത്ത് സിബി സാര്‍ ഇനി പുതിയ ലുക്കിലാണ് ദിവ്യയെ പ്രസന്റ് ചെയ്യുന്നത് എന്ന് പറയുകയായിരുന്നു. ദിവ്യ ഇങ്ങനെയൊരു കഥാപാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു തരികയായിരുന്നു. അതൊക്കെ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.
കുറച്ച് ഡ്രസുകളൊക്കെ ആദ്യമേ തന്നെ ട്രയലുകള്‍ നോക്കിയിരുന്നു. ആ ലുക്കില്‍ എങ്ങനെയുണ്ടാകും എന്നറിയാന്‍ വേണ്ടി ആയിട്ടായിരുന്നു ഇത് ചെയ്തത്. വലിയ ഷര്‍ട്ടും ഇപ്പോഴുള്ള ലഗിന്‍സ് പോലെയുള്ള പാന്റ്‌സുമായിരുന്നു വേഷം.
ഏത് ലുക്കില്‍ വരണമെന്ന് സിബി സാറിന് വ്യക്തതയുണ്ടായിരുന്നു. മോഡേണ്‍ ലുക്ക് വേണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അപ്പോഴും കാഷ്വല്‍ ആയിട്ടുള്ള മോഡേണ്‍ വേണോ അതോ വളരെ പ്ലാന്‍ഡായിട്ടുള്ള മോഡേണ്‍ വേണോ എന്നായിരുന്നു സംശയം. അപ്പോഴും എന്തുകൊണ്ടാണ് രണ്ട് നായികമാരില്‍ ഞാന്‍ മോഡേണും അടുത്ത ആള്‍ നാടന്‍ വേഷവും എന്നതും സിബി സാറിന്റെ തീരുമാനമായിരുന്നു,’ ദിവ്യ ഉണ്ണി പറഞ്ഞു.
Content Highlight: Divya Unni Talks About Pranayavarnangal Movie