സിദ്ദീഖ് രചനയും സംവിധാനവും നിര്‍വഹിച്ച് 1999ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഫ്രണ്ട്‌സ്. ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവര്‍ നായകന്മാരായി എത്തിയ ചിത്രത്തില്‍ മീന, ദിവ്യ ഉണ്ണി, ജഗതി ശ്രീകുമാര്‍, വി.കെ. ശ്രീരാമന്‍, ജനാര്‍ദനന്‍, കൊച്ചിന്‍ ഹനീഫ തുട്ങ്ങിയ വലിയ താരനിര തന്നെ ഒന്നിച്ചിരുന്നു. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം ചിത്രം കൂടിയായിരുന്നു അത്.
സിനിമയില്‍ ദിവ്യ ഉണ്ണി ജയറാമിന്റെ സഹോദരിയായ ഉമ മേനോന്‍ എന്ന കഥാപാത്രമായാണ് എത്തിയത്. ജയറാമും താനും ഫ്രണ്ട്‌സ് സിനിമക്ക് മുമ്പ് അഞ്ചോ ആറോ സിനിമകളില്‍ അഭിനയിച്ചിരുന്നുവെന്നും ആ സിനിമയിലെ തങ്ങളുടെ കാസ്റ്റിങ് വളരെ വ്യത്യസ്തമായിരുന്നുവെന്നും പറയുകയാണ് ദിവ്യ ഉണ്ണി.
സിനിമയില്‍ കുറേ നല്ല സീനുകള്‍ തനിക്ക് ലഭിച്ചിരുന്നുവെന്നും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഷൂട്ടിങ് സമയം തനിക്ക് ഇപ്പോഴും ഓര്‍മയുണ്ടെന്നും നടി പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിവ്യ ഉണ്ണി. കൂടെ സിനിമയില്‍ അഭിനയിച്ച ഓരോരുത്തരുടെയും രീതികളും ഓരോരുത്തരും തന്ന എക്‌സ്പീരിയന്‍സും താന്‍ മറന്നിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘ജയറാമേട്ടനും ഞാനും കൂടെ ഫ്രണ്ട്‌സ് സിനിമക്ക് മുമ്പ് അഞ്ചോ ആറോ സിനിമകളില്‍ അഭിനയിച്ചിരുന്നു. ആ സിനിമയിലെ ഞങ്ങളുടെ കാസ്റ്റിങ് തന്നെ വളരെ വ്യത്യസ്തമായിരുന്നു. ഞാന്‍ ജയറാമേട്ടനെ അനിയത്തി ആയിട്ടാണ് അഭിനയിച്ചത്.
സിദ്ദീഖ് സാര്‍ ഇതാണ് കഥാപാത്രമെന്ന് പറയുകയായിരുന്നു. അത് അതുപോലെ തന്നെ ചെയ്യുകയും ചെയ്തു. ആ സിനിമയില്‍ കുറേ നല്ല സീനുകള്‍ എനിക്ക് ലഭിച്ചിരുന്നു. ശ്രീനിയേട്ടന്റെ കൂടെയൊക്കെ ഒരുപാട് സീനുകള്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിനെയും കൊണ്ട് വണ്ടിയില്‍ വേഗത്തില്‍ പോകുന്നതും ബസ് സ്‌റ്റോപ്പില്‍ പോകുന്നതുമൊക്കെയായി അത് വലിയ ഒരു സിനാരിയോ ആയിരുന്നു.
ആ സീനുകളൊക്കെ ശരിക്കും വലിയ രസമായിരുന്നു. സിനിമയുടെ ഷൂട്ടിങ് സമയം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഓരോരുത്തരുടെയും രീതികളും ഓരോരുത്തരും തന്ന എക്‌സ്പീരിയന്‍സുമൊക്കെ ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ഒന്നും ഞാന്‍ മറന്നിട്ടില്ല,’ ദിവ്യ ഉണ്ണി പറയുന്നു.
Content Highlight: Divya Unni Talks About Friends Movie And Jayaram