ന്യൂദല്‍ഹി: അഡോള്‍ഫ് ഹിറ്റ്‌ലറുടെ ചിത്രത്തോട് നരേന്ദ്ര മോദിയുടെ ചിത്രത്തെ ഉപമിച്ച് ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി ദിവ്യാ സ്പന്ദനയുടെ നടപടി വിവാദത്തില്‍.
അഡോള്‍ഫ് ഹിറ്റ്‌ലറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുട്ടികളുമായി സംവദിക്കുന്ന ചിത്രം ‘നിങ്ങള്‍ക്ക് എന്തുതോന്നുന്നു’ എന്ന ചോദ്യത്തോടെയാണ് ദിവ്യാ സ്പന്ദന ട്വീറ്റ് ചെയ്തിരുന്നത്.
ഹിറ്റ്‌ലറും മോദിയും കുട്ടികളോട് ഇടപഴകുന്നത് സമാനരീതിയിലാണെന്നാണ് ചിത്രത്തില്‍ കാണാനാവുക. എന്നാല്‍ ഹിറ്റ്‌ലറും മോദിയും കുട്ടികളോട് വ്യത്യസ്ത രീതിയിലാണ് ഇടപെടുന്നത് എന്നും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഹിറ്റ്‌ലറുടെ ചിത്രത്തിന് മാറ്റങ്ങള്‍ വരുത്തിയാണ് ദിവ്യാ സ്പന്ദന ട്വീറ്റ് ചെയ്തതെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിങ്ങിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി ഇത്തരം വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നത് ശരിയാണോ എാണ് വിമര്‍ശനം ഉന്നയിക്കുന്നവര്‍ ചോദിക്കുന്നത്.
2018 ജൂലൈയില്‍ ഇതേ ചിത്രം വിത്ത് ഐ.എന്‍.സി എന്ന ഫേസ്ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം, ‘ഹിറ്റ്‌ലര്‍ കുട്ടിയുമൊത്ത്’ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ യഥാര്‍ത്ഥ ചിത്രം ലഭിക്കുമെന്നും ടൈംസ്ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.