മോദിയുടെ കഷ്ടകാലത്തിന്, മേഘമില്ലാതെ പോയി, റഡാറില്‍ കുടുങ്ങുകയും ചെയ്തു: 27ാം നമ്പര്‍ ചോദ്യം പുറത്തായതിനെ ട്രോളി ദിവ്യ സ്പന്ദന
ന്യൂദല്‍ഹി: മോദിയുടെ അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയതു പ്രകാരം നടത്തിയതാണെന്നതിന് വെളിവായതിനു പിന്നാലെ മോദിയെ ട്രോളി കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ദിവ്യ സ്പന്ദന. റഡാറില്‍ കുടുങ്ങിയതാണെന്നു കുറിച്ചുകൊണ്ട് മോദിയുടെ കയ്യില്‍ അവതാരകന്‍ ചോദിക്കുന്ന ചോദ്യം കാണുന്ന സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്താണ് രമ്യയുടെ പരിഹാസം.
‘ 27ാം നമ്പര്‍ ചോദ്യമായി നമുക്ക് കാണാന്‍ കഴിയുന്നത് ഇതാണ്. മോദിയുടെ കഷ്ടകാലത്തിന് മേഘമുണ്ടായില്ല, റഡാര്‍ ഇത് പിടിച്ചെടുക്കുകയും ചെയ്തു’ എന്നാണ് രമ്യയുടെ ട്വീറ്റ്.
അഭിമുഖത്തില്‍ ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെടുത്തി റഡാറിനെക്കുറിച്ച് മോദി നടത്തിയ പരാമര്‍ശത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രമ്യയുടെ പരിഹാസം.
‘നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യം അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. വ്യോമാക്രമണം നടത്താമെന്ന് തീരുമാനിച്ച ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ ഒരു കാര്യം റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമുക്ക് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നത്. ‘- എന്നായിരുന്നു ബാലാകോട്ടുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശം.
ന്യൂസ് നാഷന്‍ ചാനലിന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ അഭിമുഖം നേരത്തെ എഴുതി തയ്യാറാക്കിയതാണെന്ന ആരോപണം ശക്തമാണ്. ഇന്റര്‍വ്യൂവിലെ ചില ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്.
അഭിമുഖത്തിനു ഏറെ മുമ്പുതന്നെ ചോദ്യങ്ങള്‍ മോദിയ്ക്ക് കൈമാറിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരിലൊരാളായ പ്രതിക് സിന്‍ഹയാണ് അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം തുറന്നുകാട്ടിയത്.
കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകാന്‍ അഭിമുഖത്തിലെ ആ ഭാഗം കുറച്ചുകൂടി സ്പീഡ് കുറച്ചുള്ളതാണ് പ്രതീക് സിന്‍ഹ പുറത്തുവിട്ട വീഡിയോ.
അഭിമുഖത്തില്‍ അവതാരകനായ ദീപക് ചൗരസ്യ മോദിയോട് ഏതെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്തെങ്കിലും എഴുതിയിരുന്നോയെന്ന് മോദിയോട് ചോദിക്കുന്നുണ്ട്. ഈ സമയത്ത് മോദി കൈനീട്ടുകയും ആരോ അദ്ദേഹത്തിന് ഒരു ഫയല്‍ നല്‍കുകയും ചെയ്യുന്നു. കവിത കാണിക്കാമോയെന്ന് ചോദിച്ചപ്പോള്‍ തന്റെ കയ്യെഴുത്ത് മോശമാണെന്നു പറഞ്ഞ് മോദി പേപ്പറുകള്‍ മറിച്ചിടുന്നത് കാണാം. ഇതിനിടെ ഈ പേപ്പര്‍ ന്യൂസ് നാഷന്‍സ് സൂം ചെയ്തു കാട്ടുന്നുണ്ട്. ഇതില്‍ മോദിയോട് അവതാരകന്‍ ചോദിച്ച അതേ ചോദ്യം പ്രിന്റു ചെയ്തതായി കാണാം.