ബംഗളുരു: ബി.ജെ.പിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ദേശീയ ട്രഷററുടെ പേര് ചേര്‍ക്കാത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. ട്വിറ്ററിലൂടെയാണ് ദിവ്യയുടെ വിമര്‍ശനം.
വെബ്‌സൈറ്റില്‍ ദേശീയ ട്രഷററുടെ പേര് ചേര്‍ക്കേണ്ടിടത്ത് ശൂന്യമായി കിടക്കുന്ന കാര്യം സ്‌ക്രീന്‍ഷോട്ട് സഹിതം ചൂണ്ടിക്കാട്ടിയാണ് ദിവ്യയുടെ വിമര്‍ശനം. “ഇന്നു രാവിലെ നിങ്ങളുടെ വെബ്‌സൈറ്റ് ഇങ്ങനെയാണ്. നിങ്ങളുടെ പാര്‍ട്ടിയുടെ ട്രഷറര്‍ ആരാണ്? പിയൂഷ് ഗോയലിനെയാണ് നിങ്ങള്‍ ഈ ഒഴിഞ്ഞ ഇടത്ത് ഒളിപ്പിച്ചുനിര്‍ത്തിയിരിക്കുന്നത്? എന്തിന് ഈ ഒളിച്ചുവെക്കല്‍?” ദിവ്യ ചോദിക്കുന്നു.
ബി.ജെ.പിയുടെ ദേശീയ ട്രഷററായ പിയൂഷ് ഗോയല്‍ രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിക്കുന്നത് ധാര്‍മ്മികമായി ശരിയല്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ഇത്തരം വിമര്‍ശനമുയരുന്ന വേളയിലാണ് ബി.ജെ.പി അവരുടെ വെബ്‌സൈറ്റില്‍ നിന്നും ട്രഷററുടെ പേര് എടുത്തുമാറ്റിയത്.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചികിത്സാര്‍ത്ഥം വിദേശത്തു കഴിയുന്നതിനാല്‍ പിയൂഷ് ഗോയലിന് എന്‍.ഡി.എ ധനമന്ത്രിയുടെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു.