കരയാനും ചിരിക്കാനും ഇല്ലാത്ത മടി ഇന്റിമേറ്റ് രംഗങ്ങളിൽ എന്തിനാണെന്ന് ആ സംവിധായകൻ ചോദിച്ചു: ദിവ്യ പിള്ള
Entertainment
കരയാനും ചിരിക്കാനും ഇല്ലാത്ത മടി ഇന്റിമേറ്റ് രംഗങ്ങളിൽ എന്തിനാണെന്ന് ആ സംവിധായകൻ ചോദിച്ചു: ദിവ്യ പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th July 2024, 2:25 pm

രോഹിത് വി.എസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കള. ടൊവിനോ തോമസ്, മൂർ, ദിവ്യ പിള്ള തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ശക്തമായ രാഷ്ട്രീയം പറഞ്ഞ സിനിമ കൂടിയാണ്.

മികച്ചു നില്‍ക്കുന്ന മേക്കിങ്ങും സാങ്കേതിക മികവും, തുടക്കം മുതല്‍ അവസാനം വരെ ഒരു പ്രത്യേക മൂഡില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയും, ക്രാഫ്റ്റിംഗിന്റെ ഭംഗി അടയാളപ്പെടുത്തുന്ന ഫൈറ്റ് സീനുകളുമെല്ലാം കള എന്ന ചിത്രം മലയാള സിനിമയില്‍ മുന്നിട്ടു നിർത്തുന്നുണ്ട്.

ചിത്രത്തിൽ വിദ്യ എന്ന കഥാപാത്രത്തെയാണ് ദിവ്യ പിള്ള അവതരിപ്പിച്ചത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ വലിയ രീതിയിൽ ചർച്ചയായ സീനായിരുന്നു ടൊവിനോയും ദിവ്യയും തമ്മിലുള്ള ഇന്റിമേറ്റ് സീൻ.

എന്നാൽ എന്തിനാണ് ഒരു രംഗം മാത്രമെടുത്ത് ക്യാപ്ഷനാക്കി കൊടുക്കുന്നതെന്നും കളയിലെ കഥാപാത്രം തനിക്ക് സ്പെഷ്യൽ ആണെന്നും ദിവ്യ പറയുന്നു. വനിത മാഗസിനോട് സംസാരിക്കുകയായിരുന്നു താരം.

‘സിനിമയെ സിനിമയായി കണ്ടാൽ പോരെ. എന്തിനാണ് ഒരു രംഗമെടുത്ത് പല ക്യാപ്ഷനുകൾ ചേർത്ത് ഇങ്ങനെ ചെയ്യുന്നത്. ‘കള’യിലെ വിദ്യ എനിക്കു വളരെ സ്പെഷ്യലാണ്. കഥ കേട്ടപ്പോൾ കൈ കൊടുക്കണോ എന്നൊന്നു സംശയിച്ചു.

കരയാനും ചിരിക്കാനും ഇല്ലാത്ത മടി. ഇൻ്റിമേറ്റ് രംഗങ്ങളിൽ എന്തിനാണെന്ന് സംവിധായകൻ രോഹിത്. ശരിയാണല്ലോ എന്ന് എനിക്കും തോന്നി. കള നല്ലൊരു തീരുമാനമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു,’ദിവ്യ പിള്ള പറയുന്നു.

 

Content Highlight: Divya Pilla Talk About Kala Movie Scene