കൊച്ചി: അലന്‍സിയറിനെതിരെയുണ്ടായി മീടു ആരോപണം തന്റേതെന്ന് യുവനടി ദിവ്യ ഗോപിനാഥ്. പേര് വെളിപ്പെടുത്താത്തതിന് കുറ്റപ്പെടുത്തുന്നവരോട് എന്റെ വ്യക്തിത്വം വെളിപ്പെടുത്തിയിരുന്നെങ്കില്‍ നിങ്ങള്‍ നെിക്ക് വേണ്ടി എന്ത് ചെയ്യുമായിരുന്നു എന്ന് ദിവ്യ ചോദിച്ചു
ഒരു സിനിമയുടെ സെറ്റില്‍ വെച്ച് അലയന്‍സിയര്‍ തുടര്‍ച്ചയായി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് പേര് വ്യക്തമാക്കാതെ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താമസിച്ചിരുന്ന ഹോട്ടലിന്റെ മുറിയില്‍ മദ്യപിച്ച് പല പ്രാവശ്യം വരികയും ശല്യപ്പെടുത്തുകയും ചെയ്തെന്നും ദിവ്യ വ്യക്തിമാക്കിയിരുന്നു.
ഇത്ര ബുദ്ധിമുട്ടുണ്ടെങ്കില്‍ എന്തിന് സിനിമയില്‍ അഭിനയിക്കുന്നത് എന്ന് ചോദിക്കുന്നവരോട് ഇതാണ് എന്റെ പാഷന്‍. ഇത് ചെയ്യുന്നതാണെനിക്ക് സന്തോഷം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുക തന്നെ ചെയ്യും. തന്റെ കുടുംബം തന്നോടൊപ്പം നില്‍ക്കുമെന്ന് ഉറപ്പുണ്ട്.
സ്ത്രീകളുടെ ശരീരത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും അലയന്‍സിയര്‍ മോശമായി വര്‍ണിക്കുകയും ലൈംഗിക ദാരിദ്രം പിടിച്ച ഒരാളെപ്പോലെ പെരുമാറുകയും ചെയ്തെന്ന് യുവതിയുടെ വെളിപ്പെടുത്തലിലുണ്ട്. സംവിധായകന്‍ ഇടപെട്ടതോടെ സെറ്റില്‍ എന്നും മദ്യപിച്ച് വരികയും ഷൂട്ടിങ്ങിന് പ്രശ്നമുണ്ടാക്കുകയും അഭിനേതാകളെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നും കുറിപ്പില്‍ പറയുന്നു. ഇന്ത്യ പ്രോട്ടസറ്റ്സ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയായിരുന്നു വെളിപ്പെടുത്തല്‍ നടത്തിയത്.
താരങ്ങള്‍ക്കെതിരെയല്ല, തെറ്റ് ചെയ്യുന്നവര്‍ക്കെതിരെയാണ് ഞങ്ങള്‍ തുറന്ന പറയുന്നത്. ഒരു അപകടം അതിജീവിച്ച ഞ്ങ്ങളെ അപമാനിക്കുന്നത് തെറ്റാണ് എന്ന് തന്റെ പേജിലും, ചാറ്റിലും വന്ന് തെറി വിളിക്കുന്നവരോട് ദിവ്യ പറഞ്ഞു. തന്റെ സ്വകാര്യ കാര്യങ്ങളും ഇതിലേക്ക് വലിച്ചിഴക്കരുത് എന്നും ദിവ്യ ലൈവ് വീഡിയോയയില്‍ പറഞ്ഞു.