റിയാദ്: സൗദി അറേബ്യയില്‍ ഫെബ്രുവരി മാസത്തില്‍ വിവാഹ മോചനത്തില്‍ 30 ശതമാനം വര്‍ധനവ്. കൊവിഡ് വ്യാപനത്തിനിടെ ജനങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതിനു ശേഷം ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്ക് വേറെ ഭാര്യമാരും കുട്ടികളും ഉണ്ടെന്ന് മനസ്സിലായതിനാലാണ് വിവാഹമോചനത്തിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് എന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
7482 വിവാഹ മോചനങ്ങളാണ് ഫെബ്രുവരിയില്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ മതാചാര പ്രകാരം സ്ത്രീകള്‍ നടത്തിയ വിവാഹമോചനവും ഉള്‍പ്പെടുന്നു.
സൗദി നീതികാര്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം മക്ക നഗരത്തില്‍ നിന്നും റിയാദില്‍ നിന്നുമാണ് ഈ വിവാഹമോചനങ്ങളിലെ 52 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒപ്പം വിവാഹമോചനം നേടിയ സ്ത്രീകളില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നവരാണ്. ഇതില്‍ ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു. സൗദി അഭിഭാഷകന്‍ സലെ മുസ്‌ഫെര്‍ അല്‍-ഘാംദി പറയുന്നത് രണ്ടാഴ്ചക്കാലയളവിനിടയില്‍ അഞ്ച് വിവാഹമോചന് അപേക്ഷകളാണ് തനിക്ക് ലഭിച്ചതെന്നാണ്.
സൗദി അറേബ്യയിലുള്‍പ്പെടെ ചില അറബ് രാജ്യങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ വിവാഹം കഴിക്കുന്നത് നിയമപരമായി തെറ്റല്ല. എന്നാല്‍ തുര്‍ക്കി, ടൂണിഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന് നിയമപരമായി വിലക്കുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ