പാറ്റ്ന: വിവാഹമോചന കേസിൽ കോടതിയെ സമീപിച്ചയാളെ കോടതി ഉത്തരവ് തെറ്റിച്ച് വായിച്ച പൊലീസ് ജയിലിലടച്ചു. ഭാര്യയിൽനിന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ നീരജ് കുമാറിനെയാണ് പൊലീസ് ഒരു രാത്രി മുഴുവനും ജയിലിനുള്ളിൽ കിടത്തിയത്. ഇംഗ്ലീഷിലുള്ള കോടതി ഉത്തരവ് വായിച്ചതിൽ വന്ന പിഴവാണ് നീരജിന്റെ കുടുക്കിയത്. കഴിഞ്ഞയാഴ്ച്ച പാട്നയിലെ ജഹ്നാബാദിലാണ് സംഭവം നടന്നത്.
വിവാഹമോചനവുമായി ബന്ധപ്പെട്ട് ഭാര്യയ്ക്ക് മാസം തോറും നൽകാനുള്ള തുക കാണിച്ച് കോടതി പുറപ്പെടുവിച്ച ഉത്തരവ് തെറ്റിവായിച്ചാണ് പൊലീസ് ഇയാളെ അഴിക്കുള്ളിലാക്കിയത്. ഉത്തരവിൽ വാറണ്ട് എഴുതിയിരുന്നത് പോലീസ് അറസ്റ്റ് വാറണ്ട് എന്ന് തെറ്റി വായിക്കുകയായിരുന്നു. ഭാര്യക്ക് മാസം നീരജ് നൽകേണ്ടി വരുന്ന തുകയ്ക്ക് ഡിസ്ട്രെസ്സ് വാറണ്ട് എന്നാണു പറയുക. ഇതാണ് ബിഹാർ പൊലീസിനെ ആശയകുഴപ്പത്തിലാക്കിയത്.
Also Read ഓസ്‌ട്രേലിയയില്‍ ആര് ജയിക്കും; വാട്ട്‌സണ് പറയാനുള്ളത്
ഉത്തരവ് ഇംഗ്ലീഷിലായിരുന്നു എങ്കിലും അറസ്റ്റ് വാറണ്ട് എന്ന് എവിടെയും എഴുതിയിരുന്നില്ല എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വിശദീകരണം നൽകി. വിവാഹമോചനത്തിന് കോടതിയിൽ കേസ് ഫയൽ ചെയ്ത നീരജിനെതിരെ നീരജിന്റെ ഭാര്യ രേണു ദേവി കോടതിയിൽ സ്ത്രീധന കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.